മാനസികാരോഗ്യ അവബോധന പരിപാടി മേയ് 30ന്
text_fieldsഐപ്പ്
വള്ളിക്കാടൻ
റിയാദ്: മാധ്യമപ്രവർത്തകനും ലൈഫ് കോച്ചുമായ ഐപ്പ് വള്ളിക്കാടൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ‘മെൻതർ’ എന്ന അവബോധന പരിപാടി ഈ മാസം 30ന് വൈകീട്ട് ഏഴിന് മലസിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽ നടക്കും.
റിയാദിലെ നഹ്ദ ക്ലബാണ് പരിപാടിയുടെ സംഘാടകർ. പോസ്റ്റ് പാർട്ടം ഡിപ്രഷൻ, മാനസികാരോഗ്യം, പാരന്റിങ് തുടങ്ങിയ മേഖലകളിൽ സാമൂഹിക അവബോധം വർധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശം. അനുഭവങ്ങൾ പങ്കുവെച്ച് സ്ത്രീകളെയും കുടുംബങ്ങളെയും ഏതുവിധ പ്രതിസന്ധികളും കൈകാര്യം ചെയ്യാൻ തയാറാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

