മാനസികാരോഗ്യവും പുതുതലമുറയും -എം.ജി.എം ജുബൈൽ സെമിനാർ
text_fields‘മാനസികാരോഗ്യവും പുതുതലമുറയും’ സെമിനാറിൽ നസ്റിൻ മാടംപാറ സംസാരിക്കുന്നു
ജുബൈൽ: ‘ബഹുസ്വരത, നീതി, സമാധാനം’ എന്ന ശീർഷകത്തിൽ നടക്കുന്ന സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കാമ്പയിെൻറ ഭാഗമായി എം.ജി.എം സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ജുബൈൽ വനിതാ വിഭാഗം ‘മാനസികാരോഗ്യവും പുതുതലമുറയും’ എന്ന പ്രമേയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
മനുഷ്യ കഴിവുകളെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ മനസിെൻറ ശക്തിയും ഇച്ഛയും നിർണായക ഘടകങ്ങളാണെന്നും ശരീരത്തിെൻറ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നത് പോലെ തന്നെ മനസിെൻറ ആരോഗ്യവും അതിപ്രധാനമായ കാര്യമാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
വ്യക്തികളുടെ വ്യതിരിക്തതകൾ പോലും മനസിെൻറ സ്വാധീനമാണെന്നും അവ അനുകൂലമാക്കാൻ കഴിയുന്നതിലാണ് മനുഷ്യെൻറ വിജയ പരാജയങ്ങൾ നിർണയിക്കപ്പെടുന്നത് എന്നും സെമിനാർ ചൂണ്ടി കാണിച്ചു. ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂൾ അധ്യാപികയും കൗൺസിലിങ് സൈക്കോളോജിസ്റ്റും ട്രെയ്നറുമായ നസ്റിൻ മാടംപാറ വിഷയാവതരണം നടത്തി. മുനീർ ഹാദി, ഹുസ്ന ഫൈസൽ, ശാക്കിറ ഷഫീഖ്, സാലിഹ ഷബീർ എന്നിവർ സംസാരിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

