Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ-സൗദി സൗഹൃദത്തിന്​ ശ്രുതിമധുരം പകർന്ന്​ ​'മെമ്മറീസ് ഓഫ് ലെജൻറ്‌സ്'

text_fields
bookmark_border
റിയാദിൽ ഇന്ത്യൻ എംബസിയും ഗൾഫ്​ മാധ്യമവും ചേർന്നൊരുക്കിയ സംഗീതനിശ ആസ്വദിച്ചത്​ പതിനായിരങ്ങൾ
ഇന്ത്യ-സൗദി സൗഹൃദത്തിന്​ ശ്രുതിമധുരം പകർന്ന്​ ​മെമ്മറീസ് ഓഫ് ലെജൻറ്‌സ്
cancel
camera_alt

​‘മെമ്മറീസ് ഓഫ് ലെജൻറ്‌സ്’ സംഗീത നിശയുടെ ഉദ്​ഘാടന ചടങ്ങിൽനിന്ന്​

റിയാദ്‌: ഇന്ത്യ-സൗദി സൗഹൃദത്തിന്​ ശ്രുതി മധുരം പകർന്ന്​ റിയാദിൽ ഇന്ത്യൻ എംബസിയും ഗൾഫ്​ മാധ്യമവും ചേർന്നൊരുക്കിയ ​'മെമ്മറീസ് ഓഫ് ലെജൻറ്‌സ്' അരങ്ങേറി.

സദസ്​

ഇരുരാജ്യങ്ങളും തമ്മിലെ ചരിത്രപരമായ സൗഹൃദത്തി​െൻറയും ഇന്ത്യൻ സ്വാതന്ത്ര്യത്തി​െൻറയും പ്ലാറ്റിനം ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സംഗീത നിശ ആസ്വദിക്കാൻ റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂൾ അങ്കണത്തിലേക്ക്​ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയത്​ പതിനായിരങ്ങൾ.

പവൻദീപ്​ രാജൻ പാടുന്നു

സൗദി അറേബ്യയുടെ 92-ാം ദേശീയദിനമായ വെള്ളിയാഴ്​ച തന്നെ അരങ്ങേറിയ പരിപാടി ആസ്വദിക്കാൻ സൗദി പൗരന്മാരുൾപ്പടെയുള്ളവർ എത്തിച്ചേർന്നു.

വൈകീട്ട്​ ഏഴിന്​ ആരംഭിച്ച പരിപാടി ഇന്ത്യൻ എംബസി സാമൂഹികക്ഷേമ വിഭാഗം മേധാവി എം.ആർ. സജീവ്​ ഉദ്​ഘാടനം ചെയ്​തു. ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​ അധ്യക്ഷത വഹിച്ചു. മാധ്യമം ഗ്രൂപ്പ്​ സി.ഇ.ഒ പി.എം. സാലിഹ്​, ലുലു ഗ്രൂപ്പ്​ സൗദി ഡയറക്​ടർ ഷഹീം മുഹമ്മദ്​, ഹോട്​പാക്​ ഗ്രൂപ്പ്​ വൈസ്​ പ്രസിഡൻറ്​ സുഹൈൽ അബ്​ദുല്ല, സൗദി പോസ്​റ്റ്​ പ്രതിനിധി ഗല, ആസ്​റ്റർ സനദ്​ ഹോസ്​പിറ്റൽസ്​ സി.ഇ.ഒ ഡോ. അദ്​നാൻ അൽസഹ്​റാനി, ഫ്രണ്ടി മൊബൈൽ മാർക്കറ്റിങ്​ ഡയറക്​ടർ അസീസ്​ അമീൻ, ഗൾഫ്​ മാധ്യമം ആൻഡ്​ മീഡിയ വൺ എക്​സിക്യുട്ടീവ്​ കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, ഗൾഫ്​ മാധ്യമം റിയാദ്​ രക്ഷാധികാരി താജുദ്ദീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.


യുംന അജിൻ പാടുന്നു


തുടർന്ന്​ പുതുകാല സെലിബ്രിറ്റി ഗായകൻ പവൻദീപ് രാജ​െൻറ നേതൃത്വത്തിൽ സംഗീത നിശ അര​ങ്ങേറി. പ്രശസ്​ത ഗായിക യുംന അജിനും​ പാടി. ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസ ഗായകരായ മുഹമ്മദ് റഫി, ലതാ മ​​ങ്കേഷ്കർ, കിഷോർ കുമാർ എന്നിവർ പാടി അനശ്വരമാക്കിയതും കലാസ്വാദകരുടെ ഹൃദയങ്ങളിൽ പാടിപ്പതിഞ്ഞതും സഹൃദയർ ഏറ്റെടുത്ത പ്രശസ്​തവും ജനകീയവുമായ മറ്റ് ഗാനങ്ങളുമാണ്​ ആലപിച്ചത്​.

സദസ്​

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും ഇന്ത്യ-സൗദി സൗഹൃദത്തിന്റെയും പ്ലാറ്റിനം ജൂബിലിക്ക് അഭിവാദ്യം അർപ്പിച്ച് റിയാദിലെ പോൾ സ്റ്റാർ ഗ്രൂപ്പിലെ നർത്തകർ നൃത്താവിഷ്കാരവും അവതരിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story