മെകുനു: ഏതുസാഹചര്യവും നേരിടാൻ സൗദി സജ്ജം
text_fieldsജിദ്ദ: തെക്കൻ അറേബ്യയിൽ ആഞ്ഞുവീശുന്ന മെകുനു ചുഴലിക്കാറ്റിെന നേരിടാൻ സൗദി സജ്ജമായി. ചില മേഖലകളിൽ വരും ദിവസങ്ങളിൽ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ വിലയിരുത്തൽ. ജനറൽ അതോറിറ്റി ഒാഫ് മീറ്റീറോളജിയുടെ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിൽ വേണ്ട കരുതൽ നടപടികൾ സ്വീകരിച്ചതായി നജ്റാൻ സിവിൽ ഡിഫൻസ് വക്താവ് കാപ്റ്റൻ അബ്ദുൽ ഖാലിക് അലി അൽ ഖഹ്താനി അറിയിച്ചു. ദേശീയ പ്രകൃതി ദുരന്ത മാനദണ്ഡ പ്രകാരമുള്ള ഉയർന്ന നിലയിലുള്ള മുന്നൊരുക്കങ്ങളാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.
ശറൂറ ഗവർണറേറ്റിൽ ഏതുസാഹചര്യവും നേരിടാനുള്ള നടപടികൾ പൂർത്തിയായി. പ്രദേശവാസികൾ സൂക്ഷ്മത പുലർത്തണമെന്നും യാത്രകളിൽ വാദികൾ ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണവകുപ്പ് ഒാരോ മണിക്കൂറിലും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അതിന് അനുസരിച്ച് പ്രവർത്തിക്കുകയും വേണം. മഴ പെയ്യുേമ്പാൾ പരമാവധി വീടുകളിൽ തന്നെ കഴിയണം. നജ്റാനിലും ശറൂറയിലും ഇന്നലെ വിവിധ വകുപ്പുകളുടെ രണ്ടുയോഗങ്ങൾ ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി.
തെക്കൻ അതിർത്തി മേഖലയിലെ ഖർഖിറിലും റൂബുൽഖാലി പ്രദേശത്തുമാണ് മഴ കാര്യമായി പെയ്യാൻ സാധ്യതയുള്ളത്. മഴക്കും മണിക്കൂറിൽ 170 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വക്താവ് ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു.റിയാദിന് വടക്ക് ഭാഗത്തെ ആശുപത്രികൾക്ക് ആരോഗ്യ ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം അടിയന്തിര ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഹൂത ബനീ തമീം, ഹരീഖ്, അഫ്ലാജ്, സുലൈൽ, വാദിദവാസിർ എന്നിവിടങ്ങളിലെ ആശുപത്രികളിലെ അടിയന്തിര, ദുരന്തനിവാരണ, ആംബുലൻസ് സേവന വകുപ്പുകളോട് ജാഗ്രതപുലർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
