മെഹ്ഫിലെ ‘സുകൂൻ’ ശ്രദ്ധേയമായി
text_fieldsമെഹ്ഫിലെ സുകൂൻ സാംസ്കാരിക സമ്മേളനം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: റിയാദ് കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മെഹ്ഫിലെ സുകൂൻ’ ഫാമിലി മീറ്റ്, അറബിക് ഡാൻസ്, ഒപ്പന, മാപ്പിളപ്പാട്ട്, കോൽക്കളി തുടങ്ങിയ കലാപരിപാടികളോടെ വലിയ ജനപങ്കാളിത്തത്തിൽ അരങ്ങേറി. സൂഫി, ഗസൽ ഗാനങ്ങളാൽ പ്രശസ്തനായ ലക്ഷദ്വീപ് ഗായകൻ ളിറാർ അമിനി ആസ്വാദകരുടെ ഹൃദയം കീഴടക്കി.
റിയാദ് ഡ്യൂൺസ് സ്കൂളിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കബീർ വൈലത്തൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അൻഷാദ് കയ്പമംഗലം ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതികൾ ചടങ്ങിൽ വിശദീകരിച്ചു.
നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വെങ്ങാട്ട്, നാഷനൽ കമ്മിറ്റി അംഗം മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് വെള്ളപ്പാടം, മജീദ് പയ്യന്നൂർ, ജലീൽ തിരൂർ, വനിത വിങ് പ്രസിഡൻറ് റഹ്മത്ത് അഷ്റഫ്, സെക്രട്ടറി ജസീല മൂസ, ഒ.ഐ.സി.സി പ്രതിനിധി അബ്ദുല്ല വല്ലാഞ്ചിറ, റാസൽ ഖൈമ കെ.എം.സി.സി പ്രതിനിധി അബ്ദുസ്സലാം തുടങ്ങിയവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് മുഹമ്മദ്കുട്ടി മുള്ളൂർക്കര സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാഫി കല്ലിങ്കൽ നന്ദിയും പറഞ്ഞു.
തൃശൂർ സി.എച്ച് സെൻററുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പവിലിയനും സെൻട്രൽ കമ്മിറ്റി വൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ഡെസ്ക്, ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഹിജാസ് മാട്ടുമേലിെൻറ നേതൃത്വത്തിൽ നോർക്ക ഹെൽപ് ഡെസ്ക്, നോർക്ക ഇൻഷുറൻസ് പരിരക്ഷയിൽ പ്രവാസികൾക്കുള്ള പരാതിയിൽ ഒച്ചുശേഖരണവും നടത്തി.
മെഹ്ഫിലെ സുകൂൻ ഫാമിലി മീറ്റ് പരിപാടിക്ക് സ്കോപ് വളൻറിയർ വിങ് ചെയർമാൻ നജീബ് നെല്ലാംകണ്ടി, സലീം ചാലിയം, ഹിജാസ് തിരുനല്ലൂർ, ഉമർ ചളിങ്ങാട്, സുബൈർ ഒരുമനയൂർ, ഷാഹിദ് കറുകമാട്, ഫൈസൽ വെണ്മനാട്, ഷാഹിദ് തങ്ങൾ, സലീം പാവറട്ടി, സഹീർ ബാബു, ആബിദ് തളി, ഷിഫ്നാസ് ശാന്തിപുരം, യൂസഫ് മണലൂർ, അനസ് കേച്ചേരി, ജഹാംഗീർ, ഫസ്ന ഷാഹിദ്, ജിസ്ന മുഹമ്മദ് ഷാഫി തുടങ്ങിയർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

