ആസ്വാദകരിൽ  കുളിർ മഴയായ് ‘മെഹ്ഫിൽ’

12:26 PM
03/07/2018
‘മെഹ്ഫിൽ 2018’ ജെ.എൻ.എച്ച് എം.ഡി വി.പി. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ: ക്ലാസിക് ഹിന്ദി ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഗസലുകളും  കുളിർ മഴയായ് പെയ്തിറങ്ങിയ ‘മെഹ്ഫിൽ 2018’ ശ്രദ്ധേയമായി. തനിമ കലാ സാസ്കാരിക വേദി ജിദ്ദ സൗത്ത് സോൺ ഹയ്- അൽ സാമിറിലെ  ദല്ല കോമ്പൗണ്ടിൽ ഒരുക്കിയ ‘മെഹ്ഫിൽ 2018’ ൽ  കോഴിക്കോട് മ്യൂസിക് ലവേഴ്സ്  അവതരിപ്പിച്ച ലൈവ് ഓർക്കസ്ട്രയാണു ആസ്വാദക മനസുകളെ സംഗീത സാന്ദ്രമാക്കിയത്. ഉസ്മാൻ കോഴിക്കോട്, മുംതാസ് അബ്്ദുറഹ്്മാൻ, സോഫിയ, മിർസ ശരീഫ്, അബ്്ദുൽ അസീസ്, റബീഹ ശമീം, എ മൂസ, സുജീർ ശമിൽ, ഗഫൂർ മഞ്ചേരി, രുഹൈം മൂസ എന്നിവർ ഗാനങ്ങളാലപിച്ചു.  മലർവാടി ബാല സംഘം അവതരിപ്പിച്ച ഒപ്പന, സംഗീത നാടകം, ദഫ്മുട്ട്, മിമിക്രി, ഖവാലി, തനിമ കലാകാരന്മാരുടെ കരോക്കെ ഗാനമേള എന്നിവയും സദസ്സി​​െൻറ ശ്രദ്ധ പിടിച്ചു പറ്റി. 
ഉസ്മാൻ പാണ്ടിക്കാട് രചിച്ച്  സഫീന ജലീൽ, ഷറീന നാസർ, റബീഹ ശമീം  എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സംഗീത നാടകം സമകാലിക ലോകത്തി​​െൻറ നേർകാഴ്ചയായി മാറി.  മലർവാടി സ്ട്രൈകേഴ്സി​​​െൻറ  റയാൻ മൻസൂർ, റിഹാൻ മൻസൂർ എന്നിവർ ചേർന്ന്​ അവതരിപ്പിച്ച മിമിക്രി നിറഞ്ഞ കൈയടികളോടെയാണ്​ സദസ് സ്വീകരിച്ചത്. 

ശാഹിദ നിസാർ, ശാഹിന സൈതലവി എന്നിവർ സംവിധാനം നിർവഹിച്ച ഒപ്പന , ശഹർബാനു നൗഷാദ് സംവിധാനം  ചെയ്ത ദഫ്മുട്ട്, നദീന മുഹമ്മദ് അലി  സംവിധാനിച്ച  ഖവാലി എന്നിവയും അരങ്ങേറി. ജെ.എൻ.എച്ച് എം.ഡി വി.പി മുഹമ്മദ് അലി പരിപാടി ഉദ്ഘാടനം ചെയ്തു. തനിമ ജിദ്ദ സൗത്ത് സോൺ പ്രസിഡൻറ് എ നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു.  ഇന്ത്യൻ സ്കൂൾ ചെയർമാൻ  അഡ്വ: ശംസുദ്ദീൻ, മിർസ ശരീഫ്, സി.കെ മുഹമ്മദ്​ നജീബ് എന്നിവർ സംസാരിച്ചു. 
 മുഹമ്മദ് അലി ഓവുങ്ങൾ സ്വാഗതവും വി.കെ ശമീം നന്ദിയും പറാഞ്ഞു. സൈനുൽ ആബിദ്, റാസാഖ്, റഹീം ഒതുക്കുങ്ങൽ, റാശിദ് സി.എച്ച്, കബീർ മുഹസിൻ, ഹസീബ്, നിസാർ ബേപ്പൂർ, ജലീൽ, റുക്സാന മൂസ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Loading...
COMMENTS