Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമെ​ഹ​ബൂ​ബ്...

മെ​ഹ​ബൂ​ബ് ചെ​റി​യ​വ​ള​പ്പിനെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
മെ​ഹ​ബൂ​ബ് ചെ​റി​യ​വ​ള​പ്പിനെ അ​നു​മോ​ദി​ച്ചു
cancel

റി​യാ​ദ്​: കോ​വി​ഡ് കാ​ല സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക് മീ​ഡി​യ​വ​ൺ ബ്രേ​വ്ഹാ​ർ​ട്ട്​​ അ​വാ​ർ​ഡ് നേ​ടി​യ റി​യാ​ദ് ധ​ർ​മ​ടം മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ മെ​ഹ​ബൂ​ബ് ചെ​റി​യ​വ​ള​പ്പി​നെ മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മ​ജീ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ക​ബീ​ർ അ​ഞ്ച​ര​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി അ​ൻ​വ​ർ വാ​രം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​വി​ഡ് ആ​രം​ഭ​കാ​ല​ത്ത്​ ഭീ​തി​മൂ​ലം വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​തെ ക​ഴി​ഞ്ഞ പ​ല​രും ഭ​ക്ഷ​ണ​ത്തി​നും മ​റ്റും ബു​ദ്ധി​മു​ട്ടി​യ സ​ന്ദ​ർ​ഭ​ത്തി​ൽ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ൾ​പ്പെ​ട​യു​ള്ള​വ എ​ത്തി​ച്ചും രോ​ഗി​ക​ളാ​യ പ​ല​ർ​ക്കും ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഒ​രു​ക്കി​യും പു​റ​മെ സ്വ​ന്തം വ​ണ്ടി​യി​ൽ പ​ല രോ​ഗി​ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തു​മ​ട​ക്ക​മു​ള്ള മെ​ഹ്ബൂ​ബി​‍െൻറ സേ​വ​ന​ങ്ങ​ൾ മ​ഹ​ത്ത​ര​മാ​ണെ​ന്ന്​ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ്‌ ക​ല്ലാ​യി, ബ​ഷീ​ർ പി​ണ​റാ​യി, ഹാ​ഷിം മൗ​വ​ഞ്ചേ​രി, ഹ​മീ​ദ് ചെ​റി​യ വ​ള​പ്പ് എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു.ച​ട​ങ്ങി​ന്​ ന​ജീ​ബ് ഓ​ട​ക്കാ​ട്, റ​ഫീ​ഖ്​ ക​ല്ലാ​യി, ഇ​ബ്രാ​ഹിം പി​ണ​റാ​യി എ​ന്നി​വ​ർ നേ​തൃ​തം ന​ൽ​കി. നൗ​ഷാ​ദ് അ​ഞ്ച​ര​ക്ക​ണ്ടി സ്വാ​ഗ​ത​വും സി​റാ​ജ് കൊ​യ്യോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MehboobMedia One Braveheart Award
Next Story