മിഅ ‘പെരുന്നാത്തലേന്ന്’ മൈലാഞ്ചി മത്സരം ശ്രദ്ധേയമായി
text_fieldsമലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ‘പെരുന്നാത്തലേന്ന് 2024’ പരിപാടിയിൽ പങ്കെടുത്തവർ
റിയാദ്: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ (മിഅ) ബലി പെരുന്നാളിന്ന് മുന്നോടിയായി റിയാദിലെ വനിതകൾക്കായി ‘പെരുന്നാത്തലേന്ന് 2024’ എന്ന പേരിൽ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു. മലസിലെ ചെറീസ് റസ്റ്റാറൻറില് നടത്തിയ മത്സരത്തിൽ കേരളത്തിലും പുറത്തുംനിന്ന് 50ഓളം വനിതകൾ പങ്കെടുത്തു. ഷഹന നൗഷിർ, അൻസാരി തബാസ്സും, ഫാത്തിമ സബാഹ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സമാപന ചടങ്ങ് മിഅ രക്ഷാധികാരി നാസർ വണ്ടൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഹബീബ് റഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ജാസിർ ആമുഖപ്രസംഗം നടത്തി. അബൂബക്കർ മഞ്ചേരി, സനൂപ് പയ്യന്നൂർ, ഷാജു തുവ്വൂർ, ഷമീർ പാലോട്, ഹരി കായംകുളം, സനു മാവേലിക്കര, രഞ്ജു, ജുബൈരിയ, ഷെബി മൻസൂർ, ഷൈജു പച്ച, ഷമീർ കല്ലിങ്ങൽ, ബിന്യാമിൻ ബിൽറു, ശിഹാബുദ്ദീൻ കരുവാരക്കുണ്ട് എന്നിവർ സംസാരിച്ചു.
2023-24 വർഷത്തെ പരീക്ഷകളിൽ വിജയിച്ച ‘മിഅ’ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡുകളും വിതരണം ചെയ്തു. കുവൈത്തിൽ അഗനിബാധയിൽ മരിച്ച പ്രവാസി സഹോദരങ്ങൾക്ക് പ്രണാമമർപ്പിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങിന് മിഅ ജനറൽ സെക്രട്ടറി സഫീറലി തലാപ്പിൽ സ്വാഗതവും ട്രഷറർ ഉമ്മറലി അക്ബർ നന്ദിയും പറഞ്ഞു. കലാപരിപാടികൾ അരങ്ങേറി. റിയാസ് വണ്ടൂർ, സുനിൽ ബാബു എടവണ്ണ, വിനീഷ് ഒതായി, നിസ്സാം, ഷിഹാബ്, അസ്മ സഫീർ, നമീറ കള്ളിയത്ത്, സലീന നാസർ, റഹ്മ സുബൈർ, ഹസ്ന സുനിൽ ബാബു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

