Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റ മെ​ഹ​നാ​സ് ഫ​രീ​ദി​നെ‌ കെ.​എം.​സി.​സി അ​നു​മോ​ദി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റ മെ​ഹ​നാ​സ് ഫ​രീ​ദി​നെ‌ കെ.​എം.​സി.​സി അ​നു​മോ​ദി​ച്ചു
cancel
camera_alt

ദ​മ്മാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റ മെ​ഹ​നാ​സ്‌ ഫ​രീ​ദി​നെ മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ ബൊ​െ​ക്ക ന​ൽ​കി ആ​ദ​രി​ക്കു​ന്നു

ദ​മ്മാം: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ദ​മ്മാം പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റ മെ​ഹ​നാ​സ് ഫ​രീ​ദി​നെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി നേ​താ​ക്ക​ൾ സ്കൂ​ൾ ഓ​ഫി​സി​ൽ സ​ന്ദ​ർ​ശി​ച്ച്​ പൂ​ച്ചെ​ണ്ട് ന​ൽ​കി അ​നു​മോ​ദി​ച്ചു. ഏ​ഷ്യ​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യ​യ​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ഴി​വു​വ​ന്ന പ്രി​ൻ​സി​പ്പ​ൽ പോ​സ്​​റ്റി​ലേ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ അ​വ​ർ നി​യ​മി​ത​യാ​യ​ത്.

ക​ഴി​ഞ്ഞ 35 വ​ർ​ഷ​ക്കാ​ല​ത്തെ വി​വി​ധ ത​സ്തി​ക​ക​ളി​ലൂ​ടെ​യു​ള്ള ജൈ​ത്ര​യാ​ത്ര​യി​ലെ അ​നു​ഭ​വ​സ​മ്പ​ത്ത് മെ​ഹ​നാ​സ് ഫ​രീ​ദി​ന് കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ സ്കൂ​ൾ ഭ​ര​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ കെ.​എം.​സി.​സി നേ​താ​ക്ക​ൾ അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ ആ​ശം​സി​ച്ചു.

ദീ​ർ​ഘ​മാ​യ പ​രി​ച​യ​സ​മ്പ​ത്ത് സ്കൂ​ളി​െൻറ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക്​ പു​റ​മെ പ്ര​വി​ശ്യ​യി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ​യും ക്ഷേ​മ​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​യ​തി​ന്​ കെ.​എം.​സി.​സി​യു​ടെ സ​ർ​വ​പി​ന്തു​ണ​യു​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മാ​മു നി​സാ​ർ, സെ​ക്ര​ട്ട​റി കാ​ദ​ർ വാ​ണി​യ​മ്പ​ലം എ​ന്നി​വ​ർ ഉ​റ​പ്പു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccMehanas Fareedi K.M.
Next Story