'മെഗാ ന്യൂ ഇയർ ഇവന്റ്' സമാപിച്ചു
text_fieldsസെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ വിജയിച്ച ദിമ ടിഷ്യു ദമ്മാം ട്രോഫി ഏറ്റുവാങ്ങുന്നു
ജുബൈൽ: നവോദയ ജുബൈൽ അറൈഫി ഏരിയ ഘടകവും ജുബൈൽ എഫ്.സിയും സംയുക്തമായി സംഘടിപ്പിച്ച 'മെഗാ ന്യൂ ഇയർ ഇവന്റ്' സമാപിച്ചു.
ഫുട്ബാൾ മത്സരം ഇസ്മാഈൽ കിക്കോഫ് ചെയ്തു. വടംവലി മത്സരത്തിൽ ഫാംകോ ജുബൈൽ, സിസ്കോ ജുബൈൽ എന്നീ ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഷൂട്ടൗട്ട് മത്സരത്തിൽ ക്ലബ് ഇറാം ജേതാക്കളും സാക്ക് ഗ്രൂപ് റൂം ബ്രോസ് റണ്ണറപ്പും ആയി. സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ദിമ ടിഷ്യു ദമ്മാം ഒന്നും വെൽകം റസ്റ്റാറന്റ് ഖോബാർ രണ്ടും സ്ഥാനം പങ്കിട്ടു.
മിഥുൻ, സലാം, നഹാസ്, ഫുറൂജ് സലാം, ഷംസീർ, ഷിജാസ്, ഫഹ്ഷാം, ആസിഫ്, മുസ്തഫ, അശ്വിൻ, ഷജീർ, റഫ്സൽ, ഇല്യാസ്, ഷാഫി, ജാനിഷ്, റിഫാഷ്, ഫെബിൽ, വിപിൻ ലക്ഷ്മണൻ, ഫൈസൽ, പ്രേംരാജ്, ഷാനവാസ്, അജയൻ കണ്ണൂർ, സജീവൻ, പ്രനീദ്, ഗിരീഷ്, സർഫാസ് ബാബു, അജയ്, രാകേഷ്, അനൂപ്, മുരളി, അജയൻ വാസു, സന്തോഷ്, ഷാജിർ ഫറോക്ക്, ഷാനവാസ് ആലപ്പുഴ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

