മെഗാ ന്യൂ ഇയർ ഇവൻറ് -2022 ഇന്ന്
text_fieldsമെഗാ ന്യൂ ഇയർ ഇവൻറ്-2022 ഫിക്സ്ചർ പ്രകാശനം
ജുബൈൽ: എഫ്.സി ജുബൈലും നവോദയ ജുബൈൽ അറൈഫി ഏരിയയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ന്യൂ ഇയർ ഇവൻറ്-2022 വെള്ളിയാഴ്ച ആരംഭിക്കും. ജുബൈലിലെ കലാകായിക പ്രേമികൾക്ക് വേണ്ടിയൊരുക്കുന്ന പരിപാടി ഡിസംബർ 30, 31 തീയതികളിലും നടക്കും.
വെള്ളിയാഴ്ച ജുബൈലിലെ ലുലുവിൽ കുട്ടികൾക്കും കുടുംബിനികൾക്കും വേണ്ടിയുള്ള കലാപരിപാടികളോട് കൂടി മെഗാ ന്യൂ ഇയർ ഇവൻറിന് തിരി തെളിയും. 30, 31 തീയതികളിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ മികച്ച ടീമുകളെ ഉൾപ്പെടുത്തി സെവൻസ് ഫുട്ബാൾ ടൂർണമെൻറ്, 31ന് വടംവലി മത്സരം,
16 ടീമുകൾ അണിനിരക്കുന്ന പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെൻറ് എന്നിവ ജുബൈലിലെ ഫിഫ സോക്കർ അരീനയിൽ നടക്കും. ട്രോഫികളുടെ പ്രകാശനം അർസലാൻ ഉദ്ഘാടനം ചെയ്തു. ഇവൻറ് രക്ഷാധികാരി പ്രേംരാജ് കതിരൂർ, ചെയർമാൻ ഫൈസൽ, കൺവീനർ അശ്വിൻ, ജോ.കൺവീനർ മുസ്തഫ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയുടെ ഒഫീഷ്യൽ വിഡിയോ മുസ്തഫ, പ്രജീഷ് കറുകയിൽ എന്നിവർ ചേർന്ന് പ്രദർശിപ്പിച്ചു. സമീഹ താജ് നിയന്ത്രിച്ചു. ഷാഫി സ്വാഗതവും കെ.കെ. ബിജു നന്ദിയും പറഞ്ഞു. അജയൻ കണ്ണൂർ, സർഫാസ് ബാബു, റഫ്സൽ എന്നിവർ നേതൃത്വം നൽകി.

