Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീ​ഫ്ര​ണ്ട് ‘ഈ​ദ്...

മീ​ഫ്ര​ണ്ട് ‘ഈ​ദ് മെ​ഹ്ഫി​ൽ 2024’ ഇ​ന്ന് ജി​ദ്ദ ലു​ലു മാ​ളി​ൽ

text_fields
bookmark_border
മീ​ഫ്ര​ണ്ട് ‘ഈ​ദ് മെ​ഹ്ഫി​ൽ 2024’ ഇ​ന്ന് ജി​ദ്ദ ലു​ലു മാ​ളി​ൽ
cancel

ജി​ദ്ദ: ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മീ-​ഫ്ര​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന​ഞ‘​ഫൗ​രി ഈ​ദ് മെ​ഹ്ഫി​ൽ 2024’ ഇ​ന്ന് ജി​ദ്ദ കി​ലോ ഏ​ഴി​ന​ടു​ത്തു​ള്ള അ​ൽ റ​വാ​ബി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ കാ​ർ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ ന​ട​ക്കും. വൈ​കീ​ട്ട് ഏ​ഴി​ന് ന​ട​ക്കു​ന്ന ഷോ​യി​ൽ യു​വ ഗാ​യ​ക​രാ​യ ജാ​സിം ജ​മാ​ൽ, ബാ​ദു​ഷ, ദാ​ന റാ​സി​ഖ്, സ​ജി​ലി സ​ലീം എ​ന്നി​വ​ർ മാ​പ്പി​ള​പ്പാ​ട്ട് ഇ​ശ​ലു​ക​ളു​മാ​യി വേ​ദി​യി​ലെ​ത്തും. ഷോ​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച മെ​ഹ​ന്തി മ​ത്സ​ര​ത്തി​ന്റെ ഫൈ​ന​ലും ഇ​തോ​ടൊ​പ്പം ന​ട​ക്കും. നേ​ര​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്ത മ​ത്സ​രാ​ർ​ഥി​ക​ളി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത 20 പേ​ർ ലൈ​വാ​യി ഫൈ​ന​ലി​ൽ മാ​റ്റു​ര​ക്കും. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വേ​ദി​യി​ൽ വി​ത​ര​ണം ചെ​യ്യും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും ആ​ദ്യം വ​രു​ന്ന​വ​ർ​ക്ക് ആ​ദ്യ പ​രി​ഗ​ണ​ന എ​ന്ന രീ​തി​യി​ലാ​യി​രി​ക്കും പ്ര​വേ​ശ​ന​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ ദ​മ്മാം ലു​ലു മാ​ളി​ൽ ‘ഫൗ​രി ഈ​ദ് മെ​ഹ്ഫി​ൽ 2024’ ന​ട​ന്നി​രു​ന്നു. നാ​ളെ വൈ​കീ​ട്ട് ഏ​ഴി​ന് ലു​ലു റി​യാ​ദ് മു​റ​ബ്ബ​യി​ലും പ​രി​പാ​ടി ന​ട​ക്കും. എ​ല്ലാ റീ​ജ്യ​നി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 പേ​ർ വീ​തം മെ​ഹ​ന്തി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahEid mehfil 2024
News Summary - Mefriend 'Eid Mehfil 2024' Today at Jeddah Lulu Mall
Next Story