Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീ​ഫ്ര​ണ്ട് ‘ഈ​ദ്...

മീ​ഫ്ര​ണ്ട് ‘ഈ​ദ് മെ​ഹ്ഫി​ൽ 2024’; ഏ​പ്രി​ൽ 18ന് ​ദ​മ്മാ​മി​ലും 19ന് ജി​ദ്ദ​യി​ലും 20ന് ​റി​യാ​ദി​ലും

text_fields
bookmark_border
മീ​ഫ്ര​ണ്ട് ‘ഈ​ദ് മെ​ഹ്ഫി​ൽ 2024’; ഏ​പ്രി​ൽ 18ന് ​ദ​മ്മാ​മി​ലും 19ന് ജി​ദ്ദ​യി​ലും 20ന് ​റി​യാ​ദി​ലും
cancel

അ​ൽ​ഖോ​ബാ​ർ: ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മീ-​ഫ്ര​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന 'ഫൗ​രി ഈ​ദ് മെ​ഹ്ഫി​ൽ 2024 ' ൽ ​പ്ര​ശ​സ്ത യു​വ ഗാ​യ​ക​രാ​യ ദാ​ന റാ​സി​ഖ്, സ​ജി​ലി സ​ലീം, ജാ​സിം ജ​മാ​ൽ, ബാ​ദു​ഷ തു​ട​ങ്ങി​യ​വ​ർ മാ​പ്പി​ള​പ്പാ​ട്ട് ഇ​ശ​ലു​ക​ളു​മാ​യി മൊ​ഞ്ചു പ​ക​രു​ന്ന സം​ഗീ​ത രാ​വു​ക​ൾ സ​മ്മാ​നി​ക്കാ​ൻ സൗ​ദി​യി​ലെ​ത്തു​ന്നു. ദ​മ്മാം, ജി​ദ്ദ, റി​യാ​ദ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ക.

ഏ​പ്രി​ൽ 18ന് ​ലു​ലു​മാ​ൾ ദ​മ്മാ​മി​ലും ഏ​പ്രി​ൽ 19ന് ​ലു​ലു ജി​ദ്ദ അ​ൽ​റ​വാ​ബി​യി​ലും (കി​ലോ ഏ​ഴ്) ഏ​പ്രി​ൽ 20 ന് ​ലു​ലു റി​യാ​ദ് മു​റ​ബ്ബ​യി​ലും വൈ​കി​ട്ട് ഏ​ഴ് മ​ണി മു​ത​ലാ​യി​രി​ക്കും ഷോ ​ആ​രം​ഭി​ക്കു​ക. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് മെ​ഹ​ന്തി ഫെ​സ്റ്റി​വ​ലും ന​ട​ക്കു​ന്നു​ണ്ട്. ഈ​ദ് മെ​ഹ്ഫി​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഫാ​മി​ലി സെ​ൽ​ഫി മ​ത്സ​ര​വും ഉ​ണ്ട്. നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രോ​ടൊ​പ്പ​മു​ള്ള പെ​രു​ന്നാ​ൾ സെ​ൽ​ഫി ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ #eidmehfil #mefriendapp എ​ന്നീ ഹാ​ഷ്‌​ടാ​ഗോ​ടെ @MeFriendApp ൽ ​ടാ​ഗ് ചെ​യ്ത് ഫാ​മി​ലി സെ​ൽ​ഫി കോ​ണ്ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാം.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന റീ​ജി​യ​ൻ (ദ​മ്മാം, ജി​ദ്ദ, റി​യാ​ദ്) ക​മ​ന്റി​ൽ രേ​ഖ​പ്പെ​ടു​ത്താം. ഇ​ന്ന് (ചൊ​വ്വ) ആ​ണ് സെ​ൽ​ഫി കോ​ണ്ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട അ​വ​സാ​ന ദി​വ​സം. ഓ​രോ റീ​ജി​യ​നി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 15 പേ​ർ വീ​തം ഈ​ദ് മെ​ഹ്ഫി​ൽ വേ​ദി​യി​ൽ ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി നി​ങ്ങ​ളു​ടെ മി​ക​ച്ച മെ​ഹ​ന്ദി ഫോ​ട്ടോ, പേ​ര്, പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്ഥ​ലം (ദ​മ്മാം /ജി​ദ്ദ / റി​യാ​ദ്) എ​ന്നി​വ 056 623 7698 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്സാ​പ്പ് ചെ​യ്യു​ക. ഓ​രോ റീ​ജി​യ​നി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 15 പേ​ർ ഫൈ​ന​ൽ റൗ​ണ്ടി​ൽ മ​ത്സ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid MehfilSaudi Arabia
News Summary - Mefriend 'Eid Mehfil 2024'
Next Story