ജനഹൃദയങ്ങളിൽ ഇടം നേടി മീവൽ ബാബുവിന്റെ ‘നന്ദനം’
text_fieldsദമ്മാം: അഷ്ടമി രോഹിണിയോടനുബന്ധിച്ച് ദമ്മാമിൽനിന്ന് പുറത്തിറക്കിയ 'നന്ദനം' മ്യൂസിക് ആൽബം ശ്രദ്ധനേടുന്നു. ഹൃദ്യമായ വരികളും മനസ്സ് തൊടുന്ന ഈണത്തിനുമൊപ്പം മീവൽ ബാബുവെന്ന പ്ലസ്ടുകാരിയുടെ അഭിനയമാണ് ഈ ആൽബത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത്. കവയിത്രി ലേഖ രോഹിണിയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നതും അവർ തന്നെ. അഡ്വ. ഗായത്രി നായർ ആണ് ആലപിച്ചിരിക്കുന്നത്. ഭക്തിയും പ്രണയവും അലിഞ്ഞൊഴുകുന്ന വരികൾക്കും ഈണങ്ങൾക്കുമൊപ്പം ഇതിൽ പ്രത്യക്ഷപ്പെടുന്നത് ദമ്മാമിലെ പ്രമുഖ ഫോട്ടോഗ്രാഫറും വ്യവസായിയുമായ ബാബുജി കുരുവിളയും ദാറുസ്സിഹ മെഡിക്കൽ സെന്ററിലെ സീനിയർ നഴ്സ് ലൗലി ബാബുവിന്റെ മകളുമായ മീവൽ ബാബുവാണ്.
ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ മീവൽ നൃത്തത്തിലും പഠനത്തിലും മിടുക്കിയാണ്. ഗുരുവായൂരും ദമ്മാമിലും ആയി ചിത്രീകരിച്ച ആൽബം നടി സൗപർണിക, നടൻ കിഷോർ സത്യ, ദിനേഷ് പണിക്കർ, റേഡിയോ ജോക്കി ഗദ്ദാഫി എന്നിവരുടെ പേജിൽ കൂടി ആണ് റിലീസ് ചെയ്തത്. മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷരീഫാണ് ഇതിന്റെ ട്രയിലർ പുറത്തിറക്കിയത്.ഇതിനകം ആയിരങ്ങളുടെ ഇഷ്ടഗാനമായി 'നന്ദനം' മാറിക്കഴിഞ്ഞു. അതിമനോഹരമായി ഈ ഗാന ചിത്രീകരണം നടത്തിയിരിക്കുന്നത് അജിത് നായരാണ്. ദമ്മാമിന് പ്രിയപ്പെട്ട നിരവധി ആൽബങ്ങൾക്ക് പിന്തുണ നൽകിയ ബാബുജി കുരുവിള തന്നെയാണ് ഈ ആൽബവും നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

