Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസംയുക്​ത മന്ത്രിതല...

സംയുക്​ത മന്ത്രിതല യോഗം റിയാദിൽ സമാപിച്ചു; അരുൺ ജെയ്​റ്റ്​ലി മടങ്ങി

text_fields
bookmark_border
സംയുക്​ത മന്ത്രിതല യോഗം റിയാദിൽ സമാപിച്ചു; അരുൺ ജെയ്​റ്റ്​ലി മടങ്ങി
cancel

റിയാദ്​: ഇന്ത്യ-സൗദി വാണിജ്യ നിക്ഷേപ സഹകരണം ശക്​തിപ്പെടുത്താൻ പ്രായോഗിക പദ്ധതികൾക്ക്​ രൂപം നൽകി സംയുക്​ത മന്ത്രിതല യോഗം റിയാദിൽ നടന്നു. 
ധനകാര്യമന്ത്രി അരുൺ ​െജയ്​റ്റ്​ലിയും സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ്​ അൽ ഖസബിയും യോഗത്തിൽ സംബന്ധിച്ചു. ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്തൽ, വിവര കൈമാറ്റം, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളിലൂന്നിയ ചർച്ചകളാണ്​ നടന്നത്​. ഏതാനും കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്​. 12ാമത്​ ജെ.എം.സി (ജോയൻറ്​ മിനിസ്​റ്റീരിയൽ കമീഷൻ) യോഗമാണ്​ റിയാദിൽ നടന്നത്​. ഇന്ത്യൻ അംബാസഡർ അഹമ്മദ്​ ജാവേദ്​, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സഉൗദ്​ എം അൽസാത്തി എന്നിവരും ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്​ഥരും സംബന്ധിച്ചു. 

സൗദി ഭരണാധികാരി സൽമാൻ രാജാവുമായി അൽയമാമ കൊട്ടാരത്തിൽ കൂടിക്കാഴ്​ച നടത്തിയ അരുൺ ​െജയ്​റ്റ്​ലി ഞായറാഴ്​ച നടന്ന സൗദി^ഇന്ത്യ ബിസിനസ്​ കൗൺസിലിലും സംബന്ധിച്ചിരുന്നു. സൗദി ഉൗർജ മന്ത്രി ഖാലിദ്​ അൽ ഫാലിഹുമായും ധനമന്ത്രി മുഹമ്മദ്​ അൽ ജദാനുമായും അദ്ദേഹം കൂടിക്കാഴ്​ച നടത്തി. രണ്ട്​
ദിവസത്തെ സന്ദർശനം കഴിഞ്ഞ്​ തിങ്കളാഴ്​ച ഉച്ചക്ക്​ അരുൺ ജെയ്​റ്റ്​ലി ഇന്ത്യയിലേക്ക്​ തിരിച്ചു. നിക്ഷേപ സൗഹൃദം ശക്​തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട യോഗങ്ങളാണ്​ രണ്ട്​ ദിവസത്തെ ധനകാര്യമന്ത്രിയുടെ ഒൗദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച്​ നടന്നത്​. 2016^ 17 സാമ്പത്തിക വർഷത്തിൽ 2500 കോടി ഡോളറി​​​െൻറ വാണിജ്യം ഇരു രാഷ്​ട്രങ്ങൾക്കിടയിൽ നടന്നതായാണ്​ കണക്ക്​. വരും വർഷങ്ങളിൽ നിക്ഷേപകർക്ക്​ വൻസാധ്യതകൾ ഇന്ത്യ ഒരുക്കുമെന്ന്​ അരുൺ​ െജയ്​റ്റ്​ലി സൗദി വാണിജ്യമേഖലയിലെ പ്രതിനിധികൾക്ക്​ വാഗ്​ദാനം നൽകിയിട്ടുണ്ട്​.  

ഇരു രാജ്യങ്ങളിലെയും നിക്ഷേപസാധ്യതകളെ പ്രോൽസാഹിപ്പിക്കുന്നതിന്​ നടപടിക്രമങ്ങൾ എളുപ്പമാക്കേണ്ടതി​​​െൻറ ആവശ്യകത വ്യവസായ പ്രതിനിധികളുടെ യോഗം ചർച്ച ചെയ്​തു. ഇന്ത്യയിലേക്കുള്ള വിസ നടപടികൾ എളുപ്പമാക്കണമെന്ന ആവശ്യം സൗദിയിലെ പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്​. അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്ന്​ അരുൺ ജെയ്​റ്റിലി ഉറപ്പു നൽകിയിട്ടുണ്ട്​. ഞായറാഴ്​ച രാത്രി ഇന്ത്യൻ ഹൗസിൽ ജെയ്​റ്റിലിക്ക്​ അത്താഴ വിരുന്നൊരുക്കിയിരുന്നു. ജനാദിരിയ ഫെസ്​റ്റിവൽ അദ്ദേഹം സന്ദർശിക്കുമെന്ന്​ നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട്​ അത്​ റദ്ദാക്കി. അപ്രതീക്ഷിതമായാണ്​ ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ രണ്ട്​ ദിവസത്തെ ഒൗദ്യോഗികസന്ദർശനം ഉണ്ടായത്​. അതേ സമയം ഉഭയകക്ഷി ചർച്ചകളിൽ വ്യാപാര വാണിജ്യമേഖല  പ്രതീക്ഷ പുലർത്തുന്നുണ്ട്​്​. വിവിധ സംസ്​ഥാനങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹം നിവേദനങ്ങളുമായി മന്ത്രിയെ സന്ദർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmeetting arun jaitly- gulf news
News Summary - meetting arun jaitly- saudi gulf news
Next Story