Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒമാൻ സുൽത്താനും സൽമാൻ...

ഒമാൻ സുൽത്താനും സൽമാൻ രാജാവും തമ്മിൽ കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ഒമാൻ സുൽത്താനും സൽമാൻ രാജാവും തമ്മിൽ കൂടിക്കാഴ്​ച നടത്തി
cancel
camera_alt

ഒമാൻ സുൽത്താൻ ഹൈസം ബിൻ താരിഖിനെ നിയോം കൊട്ടാരത്തിൽ സൽമാൻ രാജാവ്​ സ്വീകരിച്ചപ്പോൾ

ജിദ്ദ: സൗദിയിലെത്തിയ ഒമാൻ സുൽത്താൻ ഹൈസം ബിൻ ത്വാരിഖ്​ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്​ച നടത്തി. നിയോം കൊട്ടാരത്തിലെത്തിയ ഒമാൻ സുൽത്താനെയും സംഘത്തേയും സൽമാൻ രാജാവ്​ സ്വീകരിച്ചു. സൽമാൻ രാജാവിനെ കാണാനായതിൽ ഒമാൻ സുൽത്താൻ സന്തോഷം പ്രകടിപ്പിച്ചു. തുടർന്ന്​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറ സാന്നിധ്യത്തിൽ ഇരുരാഷ്​ട്ര നേതാക്കളും ചർച്ച നടത്തി.

രണ്ട് സഹോദരരാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരവും സുസ്ഥിരവുമായ ബന്ധങ്ങൾ അവലോകനം ചെയ്​തു. സംയുക്ത സഹകരണത്തിനുള്ള സാധ്യതകളും വിവിധ മേഖലകളിൽ അത് മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ചർച്ച ചെയ്തു.

സൗദി ആഭ്യന്തര മന്ത്രി അമീർ ഫൈസൽ ബിൻ സഉൗദ്​ ബിൻ നാഇഫ്​, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സ്​റ്റേറ്റ്​ മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്​ടാവുമായ ഡോ. മുസാഇദ്​ ബിൻ മുഹമ്മദ്​ അൽ​െഎബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ്​ ബിൻ അബ്​ദുല്ല അൽഖസബി എന്നിവരും ഒമാ​​െൻറ ഭാഗത്ത്​ നിന്ന്​ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് ആലു സഇൗദ്​, ദിവാൻ ഒാഫ്​ റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽബുസൈദി, റോയൽ ഓഫീസ് മന്ത്രി ലെഫ്റ്റൻറ്​ ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽനുഅ്​മാനി, ആഭ്യന്തര മന്ത്രി സയ്യിദ്​ ഹമൂദ്​ ബിൻ ഫൈസൽ അൽബുസൈദി, വിദേശകാര്യ മന്ത്രി ബദ്​ ബിൻ ഹമദ്​ അൽബുസൈദിയും സന്നിഹിതരായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman SultanKing SalmanOmanSaudi Arabia
News Summary - meeting was held between the Sultan of Oman and King Salman
Next Story