സഹ്യ പ്രവാസി സൊസൈറ്റി സി.കെ. മുബാറക് അനുസ്മരണം നടത്തി
text_fieldsസി.കെ. മുബാറക് അനുസ്മരണ യോഗം ജിദ്ദയിൽ പാപ്പറ്റ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മലപ്പുറം ജില്ലയിലെ വണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹ്യ പ്രവാസി കോഓപറേറ്റിവ് സൊസൈറ്റിയുടെ സ്ഥാപകനും സഹ്യ ആർട്സ് ആൻഡ് സയൻസ് കോളജിെൻറ പ്രഥമ പ്രസിഡൻറുമായിരുന്ന സി.കെ. മുബാറക്കിെൻറ ഒന്നാം ചരമദിനത്തോടനുബന്ധിച്ച് സഹ്യ കുടുംബാംഗങ്ങളുടെ പ്രധാന കേന്ദ്രമായ ജിദ്ദയിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. സഹകരണ പ്രസ്ഥാനത്തിലൂടെ നിരവധി സ്ഥാപനങ്ങൾ ജനോപകാരപ്രദമായി കൊണ്ടുവരാൻ മുൻകൈയെടുത്ത മികച്ച സഹകാരിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു സി.കെ. മുബാറക്കെന്ന് പ്രാസംഗികർ അനുസ്മരിച്ചു.
മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച അദ്ദേഹം വണ്ടൂർ ഗ്രാമപഞ്ചായത്ത് അംഗമായും നിസ്തുല സേവനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിെൻറ ഓർമകൾ നിലനിർത്തുന്ന രീതിയിലുള്ള സേവന സന്നദ്ധമായ മറ്റൊരു സ്ഥാപനം ഉണ്ടാക്കാൻ മുന്നിട്ടിറങ്ങണമെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു. സഹ്യ പ്രവാസി സൊസൈറ്റി പ്രസിഡൻറ് പാപ്പറ്റ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ഒമ്പത് ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര കോഴ്സുകളുമുള്ള കോളജ് സ്ഥാപിക്കുന്നതിൽ മുഖ്യപങ്കാണ് സി.കെ. മുബാറക് വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സഹ്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സൊസൈറ്റി വൈസ് പ്രസിഡൻറുമായ കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ മേഖലക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണെനും അതിനു എന്തും ത്യജിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും മുനീർ പറഞ്ഞു.
ഒ.ഐ.സി.സി സീനിയർ നേതാവ് അബ്ദുൽ മജീദ് നഹ, സഹ്യ കോളജ് ഡെവലപ്മെൻറ് കമ്മിറ്റി അംഗം അഷ്റഫ് ഏറമ്പത്ത്, ഡയറക്ടർ ലൈല സാകിർ, ഫസലുല്ല വെള്ളുവബാലി, സാക്കിർ ഹുസൈൻ എടവണ്ണ, ബഷീർ പുത്തൻപീടിക, അലി മാളിയേക്കൽ, വാസു വാണിയമ്പലം, മുനീർ കാട്ടുമുണ്ട, ഉസ്മാൻ ഇരിക്കാട്ടിരി, എം.ടി. ഗഫൂർ, റഷാദ് കരുമാര, ഗഫൂർ പാറഞ്ചേരി, സി. റഫീഖ്, ഫിയസ് പാപ്പറ്റ, കെ.പി. മുഹമ്മദ് ഷൈജു എന്നിവർ സംസാരിച്ചു. സി.കെ. മുബാറക് മെമ്മോറിയൽ ജീവകാരുണ്യ സ്ഥാപന ഇംപ്ലിമെന്റേഷൻ കമ്മിറ്റി രൂപവത്കരിച്ചു. അഷറഫ് ഏറമ്പത്ത്, ഹർഷദ് നൗഫൽ, സീക്കോ ഹംസ, ബേബി നീലാബ്ര, സമീർ പറവട്ടി, അബ്ദുൽ മജീദ് നഹ, മജീദ് പാറഞ്ചേരി, നൗഷാദ് അറക്കൽ, റഫീഖ് പറവട്ടി, സുൽഫി പാപ്പറ്റ, വി.പി. മുജീബ്റഹ്മാൻ എന്നിവരടങ്ങിയ 20 അംഗ കമ്മിറ്റിയാണ് നിലവിൽവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

