Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദീനയിൽ മലയാളിയുടെ ഭാര്യയെയും കുഞ്ഞിനേയും ഫ്ലാറ്റിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി

text_fields
bookmark_border
മദീനയിൽ മലയാളിയുടെ ഭാര്യയെയും കുഞ്ഞിനേയും ഫ്ലാറ്റിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി
cancel

മദീന: ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിൻെറ ഭാര്യയെയും കുഞ്ഞിനെയും താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവിൻെറ ഭാര്യ മണിപ്പൂർ സ്വദേശിനി ലക്ഷ്മി ദേവി, ആറു മാസം പ്രായമായ കുഞ്ഞ്​ എന്നിവരാണ് മരിച്ചത്.

 

മൂക്കിന് രോഗം വന്നത് ചികിത്സിക്കാനായി നാല് ദിവസങ്ങൾക്കു മുമ്പ് ബിജു ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ഇദ്ദേഹം വെന്‍റിലേറ്ററിൽ അത്യാസന്ന നിലയിലാണെന്ന്‌ പറയപ്പെടുന്നു. ബിജുവിൻെറ എഴുപത് വയസ് പ്രായമായ അമ്മയും ഇവരോടൊപ്പം ഒന്നിച്ചു താമസിക്കുന്നുണ്ട്. ഇവർ ഫ്‌ളാറ്റിന് പുറത്തു ദീർഘസമയം നിൽക്കുന്നത് ശ്രദ്ധയിൽപെട്ട അടുത്ത ഫ്ലാറ്റുകളിലെ താമസക്കാർ വിവരമന്വേഷിച്ചപ്പോൾ ഫ്‌ളാറ്റ് അകത്തുനിന്നും പൂട്ടിയതായും തനിക്ക് അകത്ത് പ്രവേശിക്കാൻ കഴിയുന്നില്ലെന്നും ഇവർ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഫ്ലാറ്റ് പരിശോധിച്ചപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

മൃതദേഹങ്ങൾ മീഖാത്ത് ആശുപത്രി മോർച്ചറിയിലേക്കും ബിജുവിൻെറ അമ്മയെ ആശുപത്രിയിലേക്കും മാറ്റി. മദീന വിമാനത്താവളത്തിൽ വണ്ടർലാ എന്ന കമ്പനിക്ക് കീഴിൽ എട്ടു വർഷങ്ങളായി ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയാണ് ബിജു.  മൃതദേഹങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Medina Woman and her Baby were found Dead-Gulf news
Next Story