മദീന സൺസെറ്റ് പാർക്ക് പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
text_fieldsമദീന സൺസെറ്റ് പാർക്കിന്റെ രൂപഘടന
മദീന: ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സസ്യജാലങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിനുമുള്ള മദീന നഗരസഭയുടെ ശ്രമങ്ങളുടെ ഭാഗമായി നിലവിൽ വരുന്ന സൺസെറ്റ് പാർക്ക് പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
10,43,516 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിലവിൽ വരുന്ന പാർക്കിന്റെ ഏകദേശം 59.5 ശതമാനം ജോലികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. പ്രമുഖ വികസന, വിനോദ പദ്ധതിയായ പാർക്ക് സമഗ്രമായ ആരോഗ്യ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി സംയോജിത സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതുമാണ്. 84,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള കാൽനട പാതകൾ, 16,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള സൈക്കിൾ പാതകൾ എന്നിവ പാർക്കിൽ ഉൾപ്പെടുന്നു.
ഇവയെല്ലാം ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനും താമസക്കാരെയും സന്ദർശകരെയും സുരക്ഷിതവും ഉചിതവുമായ അന്തരീക്ഷത്തിൽ വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
5,40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 7,150-ലധികം മരങ്ങളും 2,43,000 കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കുന്നതിലൂടെ പാർക്ക് പച്ചപ്പ് നിറഞ്ഞ ഇടമായിരിക്കും. ഇത് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും താപനില കുറക്കുന്നതിനും വിശ്രമത്തിനും സുഖസൗകര്യങ്ങൾക്കും അനുയോജ്യമായ ഒരു പ്രകൃതിദത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

