Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലേക്ക്​ മരുന്ന്​...

സൗദിയിലേക്ക്​ മരുന്ന്​ കൊണ്ടുവന്നതിന്​ രണ്ട്​ മലയാളികൾ പിടിയിൽ

text_fields
bookmark_border
സൗദിയിലേക്ക്​ മരുന്ന്​ കൊണ്ടുവന്നതിന്​ രണ്ട്​ മലയാളികൾ പിടിയിൽ
cancel

റിയാദ്​: സൗദി അറേബ്യയിലേക്ക്​ മരുന്ന്​ കൊണ്ടുവരു​േമ്പാൾ സൂക്ഷിക്കുക. ഡോസ്​ അധികമായാലോ അപസ്​മാരം പോലുള്ള രോഗങ്ങളുടേതായാലോ ജയിലഴികൾക്കുള്ളിലാവും. അപസ്​മാരത്തി​​​െൻറ മരുന്ന്​ കൊണ്ടുവന്നതിന്​ ബന്ധുക്കളായ രണ്ട്​ മലയാളികൾ സൗദി കസ്​റ്റംസി​​​െൻറ​ പിടിയിലായത് ഏതാനും ദിവസം മുമ്പാണ്​​​. ഹരിപ്പാട്​ സ്വദേശികളായ അബ്​ദുസ്സമദ്​, ​സഹോദരി ഭർത്താവ്​ മുഹമ്മദ്​ നൗഫൽ എന്നിവർ ​ജയിലിലായിട്ട്​ മൂന്നാഴ്​ചയായി.

തെക്കൻ സൗദിയിലെ നജ്​റാനിൽ ബഖാല ജീവനക്കാരാണ്​ ഇവർ. രണ്ട്​ മാസത്തെ അവധിക്ക്​ നാട്ടിൽ പോയ അബ്​ദുസ്സമദ്​ തിരിച്ചുവരു​േമ്പാൾ സെപ്​റ്റംബർ 13ന് റിയാദ്​ വിമാനത്താവളത്തിലാണ്​​ കസ്​റ്റംസി​​​െൻറ ​പിടിയിലായത്​​. സൗദി എയർലൈൻസ്​ വിമാനത്തിൽ രാത്രി ഒമ്പതോടെ റിയാദിലിറങ്ങി അബഹയിലേക്ക്​ പോകാൻ വിമാനം മാറിക്കയറാനുള്ള ബാഗേജ്​ പരിശോധനക്കിടെ​ മരുന്ന്​ കണ്ടതിനെ തുടർന്ന്​ കസ്​റ്റംസ്​ അധികൃതർ യാത്ര തടഞ്ഞു. ചോദ്യം ചെയ്യാൻ മാറ്റിനിറുത്തി. അപസ്​മാര രോഗിയായ മുഹമ്മദ്​ നൗഫലിനുള്ള രണ്ട്​ തരം ഗുളികകളാണ് പൊതിയിലുണ്ടായിരുന്നത്​​.

Zen retard 200 mg, Lobazen 10 mg എന്നീ ഗുളികകൾ ഒരു വർഷത്തേക്കുള്ള അളവിലുണ്ടായിരുന്നു.കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ഗ്രേസി കുട്ടി മാത്യൂവും ആലപ്പുഴ മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം അസോസിയേറ്റ്​ പ്രഫസർ ഡോ. കെ. റാം മോഹനും നൽകിയ മെഡിക്കൽ റിപ്പോർട്ടുകളും ഇതോടൊപ്പം വെച്ചിരുന്നു. 2002 മുതൽ മുഹമ്മദ്​ നൗഫൽ അപസ്​മാര രോഗത്തിനുള്ള ചികിത്സയിലാണെന്നും രണ്ട്​ ഗുളികകളും സ്ഥിരമായി കഴിക്കേണ്ടതാണെന്നും ഇരു ഡോക്​ടർമാരും കുറിപ്പടികളിൽ വ്യക്​തമാക്കുകയും ചെയ്​തിരുന്നു. ഇത്​ കാണിച്ചിട്ടും രക്ഷയുണ്ടായിട്ടില്ല.

അപസ്​മാരത്തിനുള്ള മരുന്നുകൾ മയക്കുമരുന്നി​​​െൻറ അംശങ്ങൾ ചേരുന്നുണ്ടെന്ന കാരണത്താൽ സൗദിയിൽ നിരോധിക്കപ്പെട്ടവയാണ്​. ഇതും മരുന്നി​​​െൻറ അളവ്​ കൂടിയതും​ വിനയാവുകയായിരുന്നു.

അന്ന്​ രാത്രി വിമാനത്താവളത്തിലെ കസ്​റ്റംസ്​ സെല്ലിൽ പാർപ്പിച്ച അബ്​ദുസ്സമദിനെയും കൊണ്ട്​ മരുന്നുമായി പിറ്റേന്ന്​ രാവിലെ ഉദ്യോഗസ്​ഥർ നജ്​റാനിലേക്ക്​ പോയി. മുഹമ്മദ്​ നൗഫലി​​​െൻറ താമസസ്ഥലത്തെത്തി​ മരുന്നുപൊതി അയാൾക്ക്​ കൈമാറാൻ അബ്​ദുസ്സമദിനോട്​ ഉദ്യോഗസ്​ഥർ നിർദേശിച്ചു. കൈമാറിയ ഉടനെ ഇരുവരെയും അറസ്​റ്റ്​ ചെയ്​ത്​ കൊണ്ടുപോവുകയാണുണ്ടായതെന്ന്​ അവിടെ മുറിയിൽ ഒപ്പം താമസിക്കുന്ന അബ്​ദുസ്സമദി​​​െൻറ അനുജൻ നിസാർ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

നൗഫൽ നജ്​റാൻ ജയിലിലും അബ്​ദുസ്സമദ്​ മക്കയിലെ ശുമൈസി ജയിലിലുമാണുള്ളത്​. ഇവരുടെ കേസ്​ ഇപ്പോൾ കോടതിയിലെത്തിയെന്ന വിവരമാണുള്ളത്​. രണ്ടുപേരുമായി ഇപ്പോൾ ബന്ധപ്പെടാൻ സാധിക്കുന്നില്ല. മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാണ്​. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനെ സഹായം തേടി സമീപിച്ചിട്ടുണ്ടെന്നും നിസാർ പറഞ്ഞു. നാട്ടിൽ കുടുംബങ്ങൾ ആശങ്കയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiapravasi newsmalayalam newssaudi newssaudi arabia news
News Summary - Medicine Patient in Saudi Jail-Gulf News
Next Story