Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മെഡി. കൺസൽട്ട്​​’...

‘മെഡി. കൺസൽട്ട്​​’ ആപ്ലിക്കേഷൻ ഒരുക്കും-ആരോഗ്യ മന്ത്രി

text_fields
bookmark_border
‘മെഡി. കൺസൽട്ട്​​’ ആപ്ലിക്കേഷൻ  ഒരുക്കും-ആരോഗ്യ മന്ത്രി
cancel
camera_alt??????????? ??????? ????????????? ????????? ???????? ??????? ??????? ???. ??????? ???? ????????? ??????????

ജിദ്ദ: അവികസിത രാജ്യങ്ങളിൽ ​ആരോഗ്യ സേവനം നടത്തുന്നവർക്ക്​ അന്താരാഷ്​ട്ര ​മെഡിക്കൽ കൺസൽട്ടൻറുകളുമായി ബന്ധ പ്പെടാൻ ​ ‘മെഡി കൺസൽട്ട്​​’ എന്ന പേരിൽ ആപ്ലിക്കേഷൻ ഒരുക്കുമെന്ന്​ സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ പറഞ്ഞു. ‘രോഗികളുടെ സുരക്ഷ’ എന്ന തലക്കെട്ടിൽ ജിദ്ദയിലെ റിട്​സ്​ കാൾട്ടൺ ഹോട്ടലിൽ ഒരുക്കിയ നാലാമത്​ അന്താരാഷ്​ട്ര മന്ത്രിതല സമ്മേളനം ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. സമ്മേളനത്തി​​െൻറ ഭാഗമായാണിത്​. കിങ്​ സൽമാൻ റിലീഫ്​ സ​െൻററും വേൾഡ്​ ഹെൽത്ത്​ ഒാർഗനൈസേഷനുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുക​.

രോഗികൾക്ക്​ സുരക്ഷ വർധിപ്പിക്കാനും ​വ്യക്​തിതല വീഴ്​ചകൾ കുറക്കാനും പ്രവർത്തന ക്ഷമത വർധിപ്പിക്കാനും ലോകത്ത്​ ആരോഗ്യ രംഗത്ത്​ പ്രവർത്തിക്കുന്നവരുമായി ഇടപഴകി അനുഭവപരിജ്​ഞാനം കൈമാറാനും പുതിയ ആപ്ലിക്കേഷൻ സഹായമാകുമെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിൽ പ​െങ്കടുക്കുന്നവർക്ക്​ സൽമാൻ രാജാവി​​െൻറ അഭിനന്ദനങ്ങൾ മന്ത്രി അറിയിച്ചു.

ഇങ്ങിനെയൊരു സമ്മേളനത്തിന്​ ആതിഥേയത്വം വഹിക്കുന്നതിൽ ഏറെ അഭിമാനമുണ്ട്​. പ്രാദേശിക, ദേശീയ തലത്തിൽ രോഗികളുടെ സുരക്ഷ സംബന്ധിച്ച അവബോധമുണ്ടാക്കാൻ സഹായകമാകണമെന്നാണ്​ ആഗ്രഹിക്കുന്നത്​. സൗദി അറേബ്യ ആരോഗ്യ പരിപാലനത്തിന്​ മുന്തിയ പരിഗണനയാണ്​ നൽകി വരുന്നത്​. പല ചുവടു വെപ്പുകളും നടത്തിയിട്ടുണ്ട്​. ആരോഗ്യ പരിരക്ഷ വ്യവസ്​ഥാപിതമാക്കുക വലിയ ലക്ഷ്യമായി കാണുന്നു​. ദേശീയ പരിവർത്തന പദ്ധതിയിൽ പ്രധാനമാണത്​. വിഷൻ 2030 ലക്ഷ്യം കൈവരിക്കാൻ അതാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

രോഗികളുടെ സുരക്ഷ ലോകത്തെ മുഴുവൻ ജനങ്ങളുടെയും ബാധ്യതയായാണ്​ സൗദി അറേബ്യ കണക്കാക്കുന്നത്​. അതിനാൽ ഇങ്ങനെയൊരു സമ്മേളനം ഒരുക്കാനായതിൽ ഏറെ അഭിമാനമുണ്ട്​. സ​മ്മേളനത്തിൽ ലോകത്തെ പ്രത്യേകിച്ച്​ വികസ്വര, അവികസിത രാജ്യങ്ങളിലെ രോഗികളുടെ സുരക്ഷ വർധിപ്പിക്കാനാവശ്യമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്​ച സമാപിക്കുന്ന സമ്മേളനത്തിൽ 49 ഒാളം രാജ്യങ്ങളും 25 ഒാളം ആരോഗ്യ മന്ത്രിമാരും ആരോഗ്യ മേഖലയിലെ പ്രമുഖരും പെങ്കടുക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsmedical consult
News Summary - medical consult-saudi-gulf news
Next Story