കേളി റൗദ ഏരിയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
text_fields കേളി റൗദ ഏരിയ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
റിയാദ്: കേളി കലാസാംസ്കാരിക വേദി റൗദ ഏരിയയും അബീര്‍ സുപ്രീം മെഡിക്കല്‍ സെൻററും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
കേളിയുടെ 21ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസികളുടെ ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിനും പരിഹാരങ്ങൾ നിർദേശിക്കുന്നതിനുമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളുടെ ഭാഗമായി, പുറത്തിറങ്ങുന്നത് സ്വയം നിയന്ത്രിച്ച പ്രവാസികൾ കഴിഞ്ഞ രണ്ടു വർഷമായി മെഡിക്കൽ പരിശോധനകളിൽ കുറവ് വരുത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ക്യാമ്പിൽ പങ്കെടുത്ത ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
അബീര്‍ സുപ്രീം മെഡിക്കല്‍ സെൻററിൽ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ റൗദയുടെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള കേളി അംഗങ്ങളോടൊപ്പം ധാരാളം പ്രവാസികളും പങ്കെടുത്തു.
മെഡിക്കല്‍ സെൻറര്‍ മാനേജര്‍ ഹൈദര്‍, സീനിയര്‍ ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടിവ് ആഷിഖ്, കേളി റൗദ ഏരിയ സെക്രട്ടറി സുനില്‍ സുകുമാരന്‍, ഏരിയ പ്രസിഡൻറ് ബിജി തോമസ്, ഏരിയ ട്രഷറര്‍ സതീഷ് കുമാര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഷാജി, രാധാകൃഷ്ണന്, പി.പി. സലിം, ഷഹീബ് ബാപ്പു, ശ്രീകുമാര്‍ വാസു, റൗദ സെൻറര്‍ യൂനിറ്റ് ആക്ടിങ് സെക്രട്ടറി ആഷിഖ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

