ശിഫ വെൽഫെയർ അസോസിയേഷൻ മെഡിക്കൽ ക്യാമ്പ്
text_fieldsശിഫ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ സംഘാടകർ
റിയാദ്: ശിഫയിലെ അൽ അവാഫി മെഡിക്കൽ സെൻററുമായി സഹകരിച്ച് ശിഫ വെൽഫെയർ അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 7.30ന് ആരംഭിച്ച ക്യാമ്പ് 11. 30 വരെ നീണ്ടു. കോശി മാത്യൂസ് മാവേലിക്കര ഉദ്ഘാടനം നിർവഹിച്ചു. ശിഫയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി പേർ പങ്കെടുത്തു. ഡോക്ടർമാരും നഴ്സുമാരും നേതൃത്വം കൊടുത്തു. അസോസിയേഷൻ ചെയർമാൻ അബ്ദുൽ കരീം പുന്നല, വൈസ് ചെയർമാൻ റഷീദ് കൊളമ്പൻ, പ്രസിഡൻറ് സിനാൻ ബാബു എന്നിവർക്കൊപ്പം ഇബ്രാഹിം പട്ടാമ്പി, അജിത് കുമാർ കടക്കൽ, സാദിഖ് കൊളപ്പാടം, നാസർ കൊട്ടുകാട്, തുളസി കൊട്ടാരക്കര, സഹൽ ഫറൂഖ്, ജോർജ് ദാനിയൽ, സജി സിയാംകണ്ടം, കരീം കൊടപ്പുറം, ജോൺ ജേക്കബ്, സലീം കോട്ടപ്പുറം, അഷ്റഫ് കൊണ്ടോട്ടി, സിദ്ദീഖ് മഞ്ചേരി, വിജയൻ പാറശ്ശാല, രാജൻ തിരുവനന്തപുരം തുടങ്ങിയവർ ക്യാമ്പ് നടത്തിപ്പിന് നേതൃത്വം നൽകി.

