മീഡിയാവൺ സൂപ്പർ കപ്പ് ബ്ലാസ്റ്റേഴ്സ് എഫ്.സി ജുബൈലിന്
text_fieldsമീഡിയാവൺ സൂപ്പർ കപ്പ് ജുബൈൽ ടൂർണമെൻറിൽ വിജയികളായ ബ്ലാസ്റ്റേഴ്സ്
എഫ്.സി ജുബൈൽ കിരീടവുമായി
ജുബൈൽ: മീഡിയാവൺ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി ജുബൈൽ ജേതാക്കളായി. എ.ആർ. എൻജിനീയറിങ് എവർഗ്രീൻ എഫ്.സി ജുബൈലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ആസിഫ് (മാൻ ഓഫ് ദ മാച്ച്, ബെസ്റ്റ് ഡിഫൻഡർ), സുഹൈൽ (ബെസ്റ്റ് ഗോൾ കീപ്പർ), എ.ആർ. എൻജിനീയറിങ് എഫ്.സിയുടെ ആഷിക് (ബെസ്റ്റ് പ്ലേയർ), ക്രിസ്റ്റൽ വൈ.എഫ്.സിയുടെ നവാസ് (ടോപ് സ്കോറർ) എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾ സ്വന്തമാക്കി.
ജുബൈൽ ഫിഫ അറീന സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളിലായിട്ടായിരുന്നു കളികൾ. മീഡിയ വൺ റീജനൽ ഹെഡ് ഹസനുൽ ബന്ന, ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻറർ സീനിയർ മാർക്കറ്റിങ് എക്സിക്യുട്ടിവ് ഗൗതം, അൽ മദീന ഹോൾസെയിൽ ഫ്ലോർ മാനേജർ പി.ടി. സിറാജുദ്ദീൻ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
നോർത്ത് പസിഫിക് സി.ഇ.ഒ അബ്ദുൽ റസാഖ്, എ.ആർ. എൻജിനീയറിങ് എം.ഡി മുഹമ്മദ് റാഫി, എച്ച്.എം.ആർ കമ്പനി എം.ഡി നൗഫൽ എന്നിവർ ചേർന്ന് റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു. സമാപന പരിപാടിയിൽ ജുബൈൽ റോയൽ കമീഷൻ മീഡിയ മാനേജർ അഹമ്മദ് അൽ ഉറൈമ മുഖ്യാതിഥിയായി. മീഡിയാവൺ സൗദി കോ ഓഡിനേഷൻ ചെയർമാൻ കെ.എം. ബഷീർ, റീജനൽ ഹെഡ് ഹസനുൽ ബന്ന, എ.കെ. അസീസ്, നോർത്ത് പസഫിക് എം.ഡി. അബ്ദുൽ റസാഖ് കാവൂർ, എ.ആർ. എൻജിനീയറിങ് എം.ഡി മുഹമ്മദ് റാഫി, ഫാഷ് ടെക്നിക്കൽ കോൺട്രാക്ടിങ് കമ്പനി മാനേജർ ഷമീർ അബ്ദുൽ ഖാദർ, ഗോൾഡൻ വിങ് മാനേജർ സയിദ് വസീം, ക്രിസ്റ്റൽ ഇൻറർനാഷനൽ കമ്പനി ചെയർമാൻ സയ്യിദ് സഹീർ, ബോട്ടം ലൈൻ കമ്പനി ചെയർമാൻ സിദ്ദീഖ്, സാഫ്രോൺ റസ്റ്റോറൻറ് മാനേജർ നിയാസ്, കളർ എക്സ് അഡ്വർടൈസിങ് മാനേജർ ഇല്യാസ്, നവാൽ കോൾഡ് സ്റ്റോർ എം.ഡി നാസർ വെള്ളിയത്ത്, ഡിഫ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യ റൗണ്ട് മത്സരങ്ങളിൽ റോസ് ഗാർഡൻ റെസ്റ്റോറൻറ് എഫ്.സി ദമ്മാം, കാരുണ്യസ്പർശം എഫ്.സി ജുബൈലിനെയും ബ്ലാസ്റ്റേഴ്സ് എഫ്.സി സിൽവർ സോഴ്സ് ട്രേഡിങ് കോസ്റ്റൽ എഫ്.സിയെയും എ.ആർ. എൻജിനീയറിങ് എവർഗ്രീൻ എഫ്.സി, അഫ്നാൻ ട്രേഡിങ് റാസ് തനൂറാ ദാഹിയ എഫ്.സിയെയും ക്രിസ്റ്റൽ വൈ.എഫ്.സി, ആരോസ് എഫ്.സിയെയും പരാജയപ്പെടുത്തി.
രണ്ടാം ദിവസം നടന്ന സെമി ഫൈനലിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി, റോസ് ഗാർഡൻ റെസ്റ്റോറൻറ് എഫ്.സി ദമ്മാമിനെയും എ.ആർ. എൻജിനീയറിങ് എവർഗ്രീൻ എഫ്.സി, ക്രിസ്റ്റൽ വൈ.എഫ്.സിയെയും പരാജയപ്പെടുത്തി. മേളയോട് അനുബന്ധിച്ച് വെറ്ററൻസ് ക്ലബുകളായ ജുബൈൽ ലെജൻഡ്സും ദമ്മാം വെറ്ററൻസും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ ടൈബ്രെക്കറിലൂടെ ദമ്മാം വെറ്ററൻസ് വിജയിച്ചു. വിജയികൾക്കുള്ള ട്രോഫി വിശിഷ്ടാതിഥിയിൽനിന്ന് ദമ്മാം വെറ്ററൻസ് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

