Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാംബുവിൽ രണ്ടാമത് 'മീഡിയവൺ സൂപ്പർ കപ്പ് 2025'; വർണാഭമായി ട്രോഫി ലോഞ്ചിങ്ങും ഫിക്ചർ പ്രകാശനവും

text_fields
bookmark_border
യാംബുവിൽ രണ്ടാമത് മീഡിയവൺ സൂപ്പർ കപ്പ് 2025; വർണാഭമായി ട്രോഫി ലോഞ്ചിങ്ങും ഫിക്ചർ പ്രകാശനവും
cancel
camera_alt

യാംബുവിൽ നടക്കുന്ന രണ്ടാമത് 'മീഡിയവൺ സൂപ്പർ കപ്പ് 2025' ഫുട്ബാൾ ടൂർണമെന്റിന്റെ ട്രോഫി ലോഞ്ചിങ് ചടങ്ങിൽ നിന്ന്

യാംബു: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ ഫുട്ബാൾ പ്രേമികളുടെ ആവേശമായി മാറിയ 'മീഡിയവൺ സൂപ്പർ കപ്പി'ന്റെ രണ്ടാമത് ഫുട്ബാൾ ടൂർണമെന്റ് ട്രോഫി ലോഞ്ചിങ്ങും ഫിക്ചർ പ്രകാശനവും വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. യാംബു കെൻസ് ഇന്റർനാഷനൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യാംബുവിലെ വിവിധ സാംസ്‌കാരിക, രാഷ്ട്രീയ, കായിക സംഘടനകളുടെ നേതാക്കളും വിവിധ ഇന്റർനാഷനൽ സ്‌കൂൾ പ്രതിനിധികളും ഫുട്ബാൾ ക്ലബ്ബ് സാരഥികളും ബിസിനസ് മേഖലയിലെ പ്രമുഖരും സംബന്ധിച്ചു.

അബ്ദുൽ കരീം പുഴക്കാട്ടിരി (വൈ.ഐ.എഫ്.എ), അബ്ദുൽ കരീം താമരശ്ശേരി, അലിയാർ ചെറുകോട് (കെ.എം.സി.സി), എബ്രഹാം തോമസ് (നവോദയ), സിദ്ദീഖുൽ അക്ബർ (ഒ.ഐ.സി.സി), നസീഫ് മാറഞ്ചേരി (പ്രവാസി വെൽഫെയർ), ജാബിർ വാണിയമ്പലം (തനിമ), അസ്‌ക്കർ വണ്ടൂർ (വൈ.എം.എ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), ബിന്ദു സന്തോഷ്, സബാഹ് ബിൻ മുഹമ്മദ് (കെൻസ് ഇന്റർനാഷനൽ സ്‌കൂൾ), മുഹമ്മദ് ഇമ്രാൻ ഖാൻ (റദ് വ ഇന്റർനാഷനൽ സ്‌കൂൾ), അംജദ് ഖാൻ മുഹമ്മദ് (അൽ മനാർ ഇന്റർനാഷനൽ സ്‌കൂൾ) എന്നിവർ ആശംസ നേർന്നു.

ട്രോഫി ലോഞ്ചിങ് ചടങ്ങിൽ നിന്ന്.

യാംബുവിലെ വിവിധ സ്ഥാപന പ്രതിനിധികളും പത്ത് ഫുട്ബാൾ ക്ലബ്ബ് പ്രതിനിധികളും ചേർന്ന് ഫിക്സർ പ്രകാശനവും 'മീഡിയ സൊലൂഷൻ' സീനിയർ ഓഫിസർ മിസ്ഹബ്, മീഡിയവൺ യാംബു റിപ്പോർട്ടർ നിയാസ് യൂസുഫ്, ടൂർണമെന്റ് മുഖ്യ പ്രായോജകരായ എച്ച്.എം.ആർ കമ്പനി ഓപ്പറേഷൻ മാനേജർ ശ്രീജിത്ത് എന്നിവർ ചേർന്ന് ട്രോഫി ലോഞ്ചിങ്ങും നിർവഹിച്ചു. വൈ.ഐ.എഫ്.എ പ്രതിനിധികളായ ഷാനവാസ് മഞ്ചേരി, ലല്ലു സുഹൈൽ മമ്പാട് എന്നിവർ ഫിക്സർ വിശദീകരണം നൽകി. ആസിഫ് പെരിന്തൽമണ്ണ, നജീബ് ഖാൻ തിരുവനന്തപുരം, അനസ്, സാദിഖ്, ആരിഫ് ചാലിയം, ഫിറോസ് മുണ്ടയിൽ, വിവിധ ക്ലബ്ബ് പ്രതിനിധികളായ ഷാഹിദ്, ബിഹാസ് കരുവാരക്കുണ്ട്, അജ്മൽ മണ്ണാർക്കാട്, അനസ്, സൈനുൽ ആബിദ് മഞ്ചേരി, വിപിൻ, ഷൗക്കത്ത്, സമീർ ബാബു, ശിഹാബ്, ഫർഹാൻ മോങ്ങം, ഷൗഫർ വണ്ടൂർ, വൈ.ഐ.എഫ്.എ ജനറൽ സെക്രട്ടറി ഇബ്രാഹീം പുലത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്

പ്രോഗ്രാം കൺവീനർ നൗഷാദ് വി മൂസ, ജനറൽ കൺവീനർ ഇൽയാസ് വേങ്ങൂർ എന്നിവർ അവതാരകരായിരുന്നു. കൊച്ചു ബാലികമാർ നടത്തിയ ഗ്രൂപ്പ് ഡാൻസ് പരിപാടിക്ക് പൊലിമ നൽകി. ഷംസുദ്ദീൻ ഹുസൈൻ സാങ്കേതിക സഹായം നൽകി. നിയാസ് യൂസുഫ് സ്വാഗതം പറഞ്ഞു. ഫുട്ബാൾ കമ്മിറ്റി അംഗങ്ങളായ സുനിൽ ബാബു ശാന്തപുരം, ഫൈസൽ കോയമ്പത്തൂർ, അബ്ദുന്നാസർ തൊടുപുഴ, ഷൗക്കത്ത് എടക്കര, അബ്ബാസ് എടക്കര, അബ്ദുൽ വഹാബ് തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

മേയ് 22, 23 തീയതികളിൽ യാംബു മലയാളികൾക്ക് സുപരിചിതമായ റദ്‌വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെ ആവേശോജ്വലമായ രണ്ടാമത് 'മീഡിയവൺ സൂപ്പർകപ്പ്' മത്സരത്തിന് കളമൊരുങ്ങുന്നത്. പ്രമുഖരായ 10 ടീമുകൾ മത്‌സരത്തിൽ മാറ്റുരക്കും. ഫുട്ബാൾ മാമാങ്കം വൻ ആവേശത്തോടെ വരവേൽക്കാനൊരുങ്ങുകയാണ് യാംബു മലയാളിസമൂഹം. പ്രദേശത്തെ ഇന്റർനാഷനൽ സ്‌കൂളുകളിൽ നിന്ന് ഇത്തവണത്തെ സി.ബി.എസ്.ഇ പ്ലസ്‌ ടു, പത്ത് ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മത്‌സര വേദിയിൽ വെച്ച് ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MediaOne Super Cup 2025 at Yambu
Next Story