Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു അ​റാ​ട്കോ...

യാം​ബു അ​റാ​ട്കോ കാ​ർ​ഫു​ഡ് എ​ഫ്.​സി സ​ന​യ്യ വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
celebration
cancel
camera_alt

യാം​ബു അ​റാ​ട്കോ കാ​ർ​ഫു​ഡ് എ​ഫ്.​സി സ​ന​യ്യ വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നി​ന്ന്

യാം​ബു: യാം​ബു​വി​ൽ ജ​ന​പ്രി​യ ഫു​ട്ബാ​ൾ മ​ത്സ​ര​മാ​യി മാ​റി​യ 'മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ് 2024' ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ അ​റാ​ട്കോ കാ​ർ​ഫു​ഡ് എ​ഫ്.​സി സ​ന​യ്യ ടീം ​വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. യാം​ബു അ​ൽ ഹി​ജ്ജി ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി അ​റാ​ട്കോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​മീ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ​ഫ്.​സി സ​ന​യ്യ സെ​ക്ര​ട്ട​റി സം​റു​ദ് സു​ൽ​ത്താ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക കാ​യി​ക സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളും പ്ര​തി​നി​ധി​ക​ളു​മാ​യ നാ​സ​ർ ന​ടു​വി​ൽ, മു​സ്ത​ഫ മൊ​റ​യൂ​ർ (കെ.​എം.​സി.​സി), സി​ദ്ധീ​ഖു​ൽ അ​ക്ബ​ർ, അ​ഷ്ക്​ർ വ​ണ്ടൂ​ർ (ഒ.​ഐ.​സി.​സി), സി​ബി​ൾ ഡേ​വി​ഡ് (ന​വോ​ദ​യ), ഷ​ബീ​ർ ഹ​സ്സ​ൻ, അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി (വൈ.​ഐ.​എ​ഫ്.​എ), നി​യാ​സ് യൂ​സു​ഫ് (മീ​ഡി​യ വ​ൺ), അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് (ഗ​ൾ​ഫ് മാ​ധ്യ​മം), ഫ​ർ​ഹാ​ൻ മോ​ങ്ങം (മ​ല​ബാ​ർ എ​ഫ്.​സി), അ​ബ്ദു​റ​സാ​ഖ് കോ​ഴി​ക്കോ​ട് (ആ​ർ.​സി എ​ഫ്.​സി),സൈ​നു​ദ്ദീ​ൻ മ​ഞ്ചേ​രി (യു​നീ​ക് എ​ഫ്.​സി), അ​ബ്ദു​റ​സാ​ഖ് ന​മ്പ്രം (ക​ണ്ണൂ​ർ ഫൈ​റ്റേ​ഴ്സ് എ​ഫ്.​സി), ഫൈ​സ​ൽ വാ​ഴ​ക്കാ​ട് (എ​ച്ച്.​എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ എ​ഫ്.​സി) എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. ക്ല​ബ്ബി​ന്റെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ത്വ​ങ്ങ​ളെ​യും ക്ല​ബ്ബി​ന്റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ രീ​തി​യി​ൽ സ​ഹ​ക​ര​ണം ന​ൽ​കി​യ സ്ഥാ​പ​ന​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മു​സ്ത​ഫ മ​ഞ്ചേ​ശ്വ​രം, നി​യാ​സ് യൂ​സു​ഫ് തു​ട​ങ്ങി​യ ഗാ​യ​ക​രു​ടെ പാ​ട്ടു​ക​ളും കു​ട്ടി​ക​ളു​ടെ വി​വി​ധ സ്റ്റേ​ജ് പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കി. എ​ഫ്.​സി സ​ന​യ്യ ടീം ​ക്യാ​പ്റ്റ​ൻ ബി​ഷ​ർ ക​രു​വാ​ര​ക്കു​ണ്ട് സ്വാ​ഗ​ത​വും ക്ല​ബ്ബ് ര​ക്ഷാ​ധി​കാ​രി സൈ​ഫു​ല്ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YambuMediaOne Super Cup 2024 Tournament
News Summary - MediaOne Super Cup 2024; winner's celebration
Next Story