Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'മീഡിയവൺ ഷെൽഫ്'...

'മീഡിയവൺ ഷെൽഫ്' റിയാദ്​ തല ലോഞ്ചിങ്

text_fields
bookmark_border
മീഡിയവൺ ഷെൽഫ് റിയാദ്​ തല ലോഞ്ചിങ്
cancel
camera_alt

മീഡിയവൺ ഷെൽഫ്’ പ്രീമിയം കണ്ടെന്‍റ് ഡിജിറ്റല്‍ പ്ലാറ്റ്‍ഫോമിന്‍റെ റിയാദ് പ്രവിശ്യാ തല ലോഞ്ചിങ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ്​ സി.പി. മുസ്തഫ നിർവഹിക്കുന്നു

റിയാദ്: മീഡിയ വൺ ചാനലിന്‍റെ മാധ്യമ രംഗത്തെ പുത്തൻ കാൽവെപ്പായ 'മീഡിയവൺ ഷെൽഫ്' പ്രീമിയം കണ്ടെന്‍റ് ഡിജിറ്റല്‍ പ്ലാറ്റ്‍ഫോമിന്‍റെ റിയാദ് പ്രവിശ്യാ തല ലോഞ്ചിങ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ്​ സി.പി. മുസ്തഫ നിർവഹിച്ചു. കുറഞ്ഞ കാലം കൊണ്ട് തന്നെ സമൂഹ മാധ്യങ്ങളിൽ തരംഗമായി മാറാൻ സാധിച്ച മീഡിയ വണ്ണിന്‍റെ പുതിയ സംരംഭവും വിജയമാവട്ടെ എന്ന്​ അദ്ദേഹം ആശംസിച്ചു.

നീതിയുടെയും നന്മയുടെയും പക്ഷത്ത് നിൽക്കുന്ന മീഡിയ വണ്ണിന്‍റെ ഡിജിറ്റൽ രംഗത്തെ പുതിയ കാൽവെപ്പിനെ റിയാദിലെ എല്ലാ മലയാളികളും ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സിക്യൂസീവായ ലേഖനങ്ങൾ, അഭിമുഖങ്ങൾ, വിശകലനങ്ങൾ, വീഡിയോ സ്റ്റോറികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പുതിയ വെളിപ്പെടുത്തലുകൾ എന്നിവ ഇനി മീഡിയവൺ ഷെൽഫ് എന്ന വെബ് മാഗസിനിൽ കൂടി ജനങ്ങളിലെത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച 'ഗൾഫ് മാധ്യമം' സൗദി ഓപ്പറേഷൻസ്​ മാനേജർ സലിം മാഹി അറിയിച്ചു. തനിമ കലാസാംസ്കാരിക വേദി പ്രൊവിൻസ് വൈസ് പ്രസിഡന്‍റ്​ ബഷീർ രാമപുരം, സൗത്ത് സോൺ പ്രസിഡന്‍റ്​ തൗഫീഖ് റഹ്‌മാൻ, അഡ്വ. ഷാനവാസ്, ആസിഫ് കക്കോടി, ശിഹാബ് കുണ്ടൂർ, മുനീർ കാളികാവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneRiyadhMediaOne Shelf
News Summary - MediaOne Shelf Riyadh Launching
Next Story