മീഡിയവണ്‍ പ്രവാസോത്സവം :താരങ്ങളും വേദിയുമൊരുങ്ങുന്നു
text_fieldsജിദ്ദ: സൗദിയുടെ ചരിത്രത്തിൽ ഇടംനേടാൻ പോകുന്ന ഏറ്റവും വലിയ ഏഷ്യൻ മെഗാ ഷോ മീഡിയവണ്‍ പ്രവാസോത്സവത്തിന് താരങ്ങളും കലാകാരന്മാരും ഒരുക്കം തുടങ്ങി. ഫെബ്രുവരി ഏഴിന് ജിദ്ദ യിലാണ് പ്രവാസോത്സവം. ജിദ്ദയിലെ ഇക്വിസ്ട്രിയന്‍ പാര്ക്കിലൊരുങ്ങുന്ന പടുകൂറ്റന്‍ വേദിയിലേക്ക് നിരവധി കലാകാരന്മാരെത്തും. സൗദി അറേബ്യയിലേക്ക് ആദ്യമായെത്തുന്ന പ്രവാസോത്സവത്തിലേക്ക് യങ് മെഗാസ്റ്റാര്‍ പൃഥ്വിരാജ് സുകുമാരനാണ് മുഖ്യാതിഥി. മണിക്കൂറുകൾ നീളുന്ന സംഗീത വിസ്മയമൊരുക്കാന്‍ സ്റ്റീഫന്‍ ദേവസ്സി, വയലിന്‍കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന ഫ്രാന്‍സിസ് സേവ്യര്‍, ത്രസിപ്പിക്കുന്ന ചലച്ചിത്ര മാപ്പിള ഗാനങ്ങളുമായി വിധു പ്രതാപ്, മഞ്ജരി എന്നിവരും എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം പുതുതലമുറയുടെ ഗാനതാരങ്ങളായ അന്‍വര്‍ സാദത്ത്, ശ്യാം, അഖില ആനന്ദ്, അനിത ഷൈഖ് എന്നിവരുമുണ്ട്.
ഒട്ടനേകം ന്യൂജെന്‍ കലാകാരന്മാരും വേദിയിലെത്തും. പുത്തന്‍ കഥകളുമായി നവാസ് വള്ളിക്കുന്നും സുരഭിയും കബീറും ഉള്‍പ്പെടുന്ന ഹാസ്യതാരങ്ങളുടെ പ്രത്യേക ഷോയും ഉണ്ടാകും. രാത്രി ഏഴു മുതല്‍ 12 വരെ അഞ്ച് മണിക്കൂര്‍ ഇടവേളകളില്ലാതെയാണ് പ്രവാസോത്സവം. 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വില്പനയുടെ രണ്ടാംഘട്ടവും അവസാനത്തിലേക്ക് എത്തുകയാണ്. സൗദി ഭരണകൂടത്തിന് കീഴിലെ എൻറർടെയ്ൻമെൻറ് അതോറിറ്റിയുടെ അനുമതിയോടെയാണ് ആദ്യമായൊരു ടി.വി ചാനല്‍ ജിദ്ദയില്‍ മെഗാഷോ നടത്തുന്നത്. ജിദ്ദ, റാബിഗ്, മക്ക, മദീന, യാംബു, ജീസാന് തുടങ്ങി വിവിധ ഭാഗങ്ങളിലായി നൂറിലേറെ സ്ഥാപനങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. 30,000 പേര്‍ക്ക് അനായാസം ഇരിക്കാവുന്ന ഉസ്ഫാൻ റോഡിലെ പടുകൂറ്റന്‍ ഇക്വിസ്ട്രിയന്‍ പാര്‍ക്ക് സ്റ്റേഡിയമാണ് വേദി. അയ്യായിരത്തിലേറെ വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
