സൗദിയിൽ ‘മീഡിയവൺ പ്രൊഡക്ഷൻസ്’ തുടങ്ങി
text_fieldsമീഡിയവൺ പ്രൊഡക്ഷൻസ് ലോഗോ ലോഞ്ചിങ് വി.പി. മുഹമ്മദലി, അബ്ദുറഹ്മാൻ പട്ടർക്കടവൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ജിദ്ദ: മിഡിൽ ഈസ്റ്റിലെ മുൻനിര മാധ്യമസ്ഥാപനമായ മീഡിയവൺ സൗദിയിലാരംഭിച്ച മീഡിയവൺ പ്രൊഡക്ഷൻസിന്റെ ലോഗോ ലോഞ്ചിങ് ജിദ്ദയിൽ നടന്നു. വ്യവസായ പ്രമുഖരായ വി.പി. മുഹമ്മദലി, അബ്ദുറഹ്മാൻ പട്ടർക്കടവൻ എന്നിവർ ചേർന്നാണ് ലോഗോ ലോഞ്ചിങ് നിർവഹിച്ചത്.
ജിദ്ദയിലെ മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, സൗദി വെസ്റ്റേൺ പ്രൊവിൻസ് കോഓഡിനേറ്റർ നജ്മുദ്ദീൻ അമ്പലങ്ങാടൻ, സൗദി ഓപറേഷൻസ് മാനേജർ സി.എച്ച്. റാഷിദ്, കോഓഡിനേഷൻ കമ്മിറ്റി വെസ്റ്റേൺ റീജ്യൻ കൺവീനർ സി.എച്ച്. അബ്ദുൽ ബഷീർ, സലീം മുല്ലവീട്ടിൽ, അഫ്താബ്റഹ്മാൻ എന്നിവർ സംസാരിച്ചു. കമ്മിറ്റി സെക്രട്ടറി സാബിത്ത് സലിം നന്ദി പറഞ്ഞു.
സൗദിയിൽ വാർത്താ മന്ത്രാലയ ലൈസൻസുള്ള ഏക ഇന്ത്യൻ ടെലിവിഷനായ മീഡിയവണിന്റെ പുതിയ സംരംഭമാണ് ‘മീഡിയവൺ പ്രൊഡക്ഷൻസ്’. വിഡിയോ പ്രൊഡക്ഷൻ മുതൽ വൻകിട ഇവന്റുകൾ വരെ ആർക്കും സംഘടിപ്പിച്ചു നൽകുകയാണ് മീഡിയവൺ പ്രൊഡക്ഷൻസിന്റെ ലക്ഷ്യം. കേരളത്തിൽ മൂന്ന് ടെലിവിഷൻ ചാനലുകളുടെ പ്രൊഡക്ഷൻ നിർവഹിക്കുന്നതിൽ നിലവിൽ മീഡിയവൺ പ്രൊഡക്ഷൻ ടീമുണ്ട്.
ഇതിന്റെ കൂടി ചുവടുപിടിച്ചാണ് ഗൾഫിലേക്കും മീഡിയവൺ പ്രൊഡക്ഷൻസ് എത്തുന്നത്. അത്യാധുനിക പ്രൊഡക്ഷൻ യൂനിറ്റാണ് ഇതിന്റെ പ്രധാന പ്രത്യേകത. പ്രമോഷനൽ വിഡിയോ, കോർപറേറ്റ് വിഡിയോ, പ്രൊഡക്ട് ഷൂട്ട്, ടിവി പരസ്യങ്ങൾ, വിഡിയോഗ്രഫിക്സ് എഡിറ്റിങ്, ബിസിനസ് ലോഞ്ചുകൾ, പ്രൊഡക്ട് റിവ്യൂ, ഡിജിറ്റൽ മീഡിയ സൊലൂഷൻ തുടങ്ങിയവക്ക് സൗദിയിൽ ഇനി മീഡിയവൺ പ്രൊഡക്ഷൻസിനെ സമീപിക്കാം.
ആർക്കും ഏതുതരം ഇവന്റുകളും മീഡിയവൺ പ്രൊഡക്ഷൻസ് സംഘടിപ്പിച്ചു നൽകും. സമ്പൂർണമായ വൻകിട ഇവന്റുകൾ സംഘടിപ്പിക്കാനാവശ്യമായതെല്ലാം മീഡിയവൺ പ്രൊഡക്ഷൻസ് നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 0544720943 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്