ഉത്സവത്തിമിർപ്പിലാറാടി പ്രവാസം: ജിദ്ദയുടെ മണ്ണും വിണ്ണും മനസ്സും നിറച്ച് മീഡിയവൺ പ്രവാസോത്സവം
text_fieldsജിദ്ദ: പ്രവാസത്തെ ഉത്സവത്തിമിർപ്പിൽ ആറാടിച്ച് മീഡിയവൺ പ്രവാസോത്സവം അരങ്ങേറി. നിരവധി കലാപരിപാടികൾക്കും വിനോദങ്ങൾക്കും ജിദ്ദ പട്ടണം മുമ്പും സാക്ഷ്യംവഹിച്ചിട് ടുണ്ടെങ്കിലും മീഡിയവൺ ചാനലൊരുക്കിയ ഏഷ്യൻ നൈറ്റ്-2020 പ്രവാസോത്സവം ചരിത്രസംഭവമായി മ ാറുകയായിരുന്നു. സൗദി എൻറർടൈൻമെൻറ് അതോറിറ്റിയുടെ അനുമതിയോടെ എം.ഐ. ഇവൻറ് മാനേജ്മെൻറ് കമ്പനിയുമായി സഹകരിച്ച് ചാനൽ നടത്തിയ ഉത്സവം സൗദി അറേബ്യയിൽ ഏഷ്യയിലെതന്നെ ഒരു ടെലിവിഷൻ ചാനൽ അവതരിപ്പിക്കുന്ന ആദ്യ മെഗാ ഇവൻറായി മാറി. ജിദ്ദക്ക് പുറമെ സൗദിയിലെ വിവിധ പ്രദേശങ്ങളിൽനിന്നും ബാച്ചിലർമാരും കുടുംബങ്ങളുമായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
സൗദിയുടെയും ഇന്ത്യയുടേയും ദേശീയഗാനങ്ങളുടെ അവതരണത്തോടെയായിരുന്നു ഷോയുടെ ആരംഭം. തുടർന്ന് കുരുന്നുകൾ വിവിധ വർണങ്ങളിൽ തൂവാലകൾ വീശി മുഖ്യാതിഥി യുവ ചലച്ചിത്ര താരം പൃഥ്വിരാജിനെ വേദിയിലേക്ക് ആനയിച്ചു. സൗദിയിൽ സർക്കാർ അംഗീകാരത്തോടെ ആദ്യമായി നടക്കുന്ന ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കാണുകയാണെന്ന് പ്രവാസോത്സവം ഉദ്ഘാടനം ചെയ്ത് പൃഥിരാജ് പറഞ്ഞു. മീഡിയവൺ പ്രവാസോത്സവം ഗൾഫ് മലയാളികളുടെ സാംസ്കാരിക ഉത്സവമായതുകൊണ്ടാണ് പുതിയ സിനിമ റിലീസായ ദിവസമായിട്ടുപോലും ജിദ്ദയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആരൊക്കെ വഴിമുടക്കാൻ നോക്കിയാലും പീഡിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായി മീഡിയവൺ ചാനൽ എന്നും ജനങ്ങൾക്കൊപ്പമുണ്ടാവുമെന്ന് വൈസ് ചെയർമാൻ പി. മുജീബുറഹ്മാൻ പറഞ്ഞു. സൗദി രാജകുടുംബാംഗങ്ങൾ, സ്വദേശി വ്യവസായികൾ, പ്രവാസോത്സവം മുഖ്യ സ്പോൺസർമാർ, മീഡിയവൺ മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പ്രവാസോത്സവത്തിെൻറ പ്രധാന സ്പോൺസർമാർക്കുള്ള ഉപഹാരങ്ങൾ പൃഥ്വിരാജ് വിതരണം ചെയ്തു. ഏപ്രിൽ മൂന്നിന് ജിദ്ദയിൽ നടക്കുന്ന ‘ഗൾഫ് മാധ്യമം’ മെഗാ ഷോ ‘ഹാർമോണിയസ് കേരള’യുടെ ലോഞ്ചിങ്ങും വേദിയിൽ പൃഥ്വിരാജ് നിർവഹിച്ചു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥ മാലതി ഗുപ്ത, ശ്രീലങ്കൻ ഡെപ്യൂട്ടി കോൺസുൽ ജനറൽ മുഹമ്മദ് ആഷിഖ്, ജിദ്ദയിലെ വ്യവസായ പ്രമുഖർ തുടങ്ങിയവർ സാക്ഷികളാവാനെത്തിയിരുന്നു. അഞ്ച് മണിക്കൂർ ഇടവേളകളില്ലാതെ നീണ്ടുനിന്ന സംഗീത, ഹാസ്യ കലാപ്രകടന പരിപാടിയിൽ മുഴുവൻ കലാകാരന്മാരും സദസ്സിനെ ൈകയിലെടുത്തു. സ്റ്റീഫന്‍ ദേവസ്സിയും അദ്ദേഹത്തിെൻറ സംഗീത ബാൻഡും അവതരിപ്പിച്ച കൺസേർട്ട് ആയിരുന്നു ഷോയിലെ മുഖ്യ ആകർഷണം. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും മലപ്പുറം എടക്കര സ്വദേശിയുമായ വെബ്സാൻ മനോജ് ഖാനും കീബോഡിൽ പിന്തുണയുമായി ബാൻഡിനോടൊപ്പം കൂടി. വയലിന് തന്ത്രികളില്‍ ഇന്ദ്രജാലം തീര്‍ത്ത് ഫ്രാന്‍സിസ് സേവ്യറും ഇഷ്ടഗാനങ്ങൾ ആലപിച്ച് വിധു പ്രതാപ്, മഞ്ജരി, അന്‍വര്‍ സാദത്ത്, അനിത ഷൈഖ്, ശ്യാം എന്നിവരും കാണികളെ ത്രസിപ്പിച്ചു. തകര്‍പ്പന്‍ കോമഡി മേളവുമായി നവാസ് വള്ളിക്കുന്നും കബീറും സുരഭിയും ചിരിയുടെ മാലപ്പടക്കം തീര്‍ത്തു. രാജ് കലേഷായിരുന്നു പരിപാടിയുടെ അവതാരകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
