ജനസാഗരം ഒഴുകിയെത്തി: ആവേശക്കൊടുമുടിയേറി മീഡിയവൺ പ്രവാസോത്സവം
text_fieldsറിയാദ്: ആയിരങ്ങളെ സാക്ഷിനിർത്തി ജിദ്ദയിലെ ഇക്വസ്ട്രിയൻ മൈതാനത്ത് അരങ്ങേറിയ ‘മീ ഡിയവൺ ഏഷ്യൻ നൈറ്റ് 2020 പ്രവാസോത്സവം’ പ്രവാസി മലയാളികൾക്ക് വേറിട്ട അനുഭവമായി. സൗദി യുടെ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന മലയാള ചാനൽ മെഗാ ഷോക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
ജിദ്ദക്കുപുറമെ താഇഫ്, മക്ക, മദീന, യാംബു, ഖുൻഫുദ തുടങ്ങി സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കുടുംബസമേതവും അല്ലാതെയുമായി നിരവധി പേരാണെത്തിയത്. വൈകീട്ട് നാലുമണിയോടെതന്നെ മൈതാനത്തിലേക്കുള്ള ജനപ്രവാഹം തുടങ്ങിയിരുന്നു. യുവതാരം പൃഥ്വിരാജ് പ്രവാസോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ആദ്യമായി സൗദിയിലെത്തിയ പ്രിയതാരം പൃഥ്വിരാജ് വേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ തിങ്ങിനിറഞ്ഞ സദസ്സ് ഹർഷാരവം മുഴക്കി ഇളകിമറിഞ്ഞു. അമീർ അബ്ദുൽ അസീസ് ബിൻ ഫൈസൽ ആൽസഊദ്, സൗദി വ്യവസായി അസ്സാം അൽജിഫ്രി, മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബുറഹ്മാൻ, ബിസിനസ് ഹെഡ് എം. സാജിദ്, ഡയറക്ടർ എ. സുഹൈൽ, അഡ്വൈസറി ബോർഡ് മെംബർ റഹീം പട്ടർകടവത്ത്, കെ.എം. ബഷീർ, എൻ.കെ. അബ്ദുറഹീം, എ. നജ്മുദ്ദീൻ, പ്രവാസോത്സവം മുഖ്യസ്പോൺസർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് മണിക്കൂറിലേറെ നീളുന്ന സംഗീത വിസ്മയമൊരുക്കി സ്റ്റീഫന്‍ ദേവസ്സിയും വയലിന് തന്ത്രികളില്‍ ഇന്ദ്രജാലം തീര്‍ത്ത് ഫ്രാന്‍സിസ് സേവ്യറും ജനഹൃദയങ്ങളെ ത്രസിപ്പിച്ച ചലച്ചിത്ര മാപ്പിള ഗാനങ്ങളുമായി വിധു പ്രതാപ്, മഞ്ജരി, അന്‍വര്‍ സാദത്ത്, അനിത ഷൈഖ് എന്നിവരും കൂടെ സമകാലിക സംഭവവികാസങ്ങള്‍ ഉള്‍പ്പെടുത്തിയ തകര്‍പ്പന്‍ കോമഡി മേളവുമായി നവാസ് വള്ളിക്കുന്നും കബീറും സുരഭിയും അടങ്ങുന്ന കോമഡി സംഘവും രാജ് കലേഷും സദസ്സിന് ചിരിയുടെ മാലപ്പടക്കം തീര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
