Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീഡിയവൺ മബ്‌റൂഖ്‌ ഗൾഫ് ടോപ്പേഴ്‌സ്; ജിദ്ദയിലെ പുരസ്‌കാര വിതരണം സമാപിച്ചു

text_fields
bookmark_border
ഉന്നത വിജയം നേടിയ നൂറോളം വിദ്യാർഥികളാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്
മീഡിയവൺ മബ്‌റൂഖ്‌ ഗൾഫ് ടോപ്പേഴ്‌സ്; ജിദ്ദയിലെ പുരസ്‌കാര വിതരണം സമാപിച്ചു
cancel
camera_alt

ജി​ദ്ദ​യി​ൽ 'മീ​ഡി​യ​വ​ൺ മ​ബ്‌​റൂ​ഖ്‌ ഗ​ൾ​ഫ് ടോ​പ്പേ​ഴ്‌​സ്' അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അതിഥികളോടൊപ്പം  

ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ നിന്നും പത്ത്, പ്ലസ്‌ടു ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്കുള്ള മീഡിയ വൺ ഗൾഫ് ടോപ്പേഴ്‌സിന്റെ ജിദ്ദയിലെ ഈ വർഷത്തെ പുരസ്കാരവിതരണം പൂർത്തിയായി. പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും വിവിധ സ്‌കൂളുകളിലെ അധ്യാപകരും പൗര പ്രമുഖന്മാരും അടക്കം ധാരാളം പേർ പുരസ്‌കാര ദാന ചടങ്ങിൽ സംബന്ധിച്ചു.

പ്രൗഢമായ പരിപാടികളോടെ സംഘടിപ്പിച്ച ജിദ്ദ എഡിഷൻ മീഡിയവൺ മബ്‌റൂഖ്‌ ഗൾഫ് ടോപ്പേഴ്‌സ് പരിപാടിയിൽ വിവിധ സ്‌കൂളുകളിൽ നിന്നുള്ള നൂറോളം വിദ്യാർഥികളാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൗരപ്രമുഖരുടെയും നിറഞ്ഞ സദസ്സിലായിരുന്നു ആദരം. അക്കാദമിക, നയതന്ത്ര രംഗത്തെ പ്രമുഖ വ്യക്തിത്വമായ കമലേഷ് കുമാർ മീന, ഡോ ശ്രീറാം കുമാർ രാംദാസ് എന്നിവർ ചടങ്ങിൽ മുഖ്യതിഥികളായിരുന്നു.

വ്യത്യസ്ത സ്കൂള്‍ മേധാവികള്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍, സാംസ്‌കാരിക സാമൂഹിക രംഗത്തുള്ളപ്രമുഖർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ഐവാഫുഡ് മാനേജിങ് ഡയറക്ടർ സമീർ, ഐ.ഐ.ബി.എസ് മാനേജിങ് ഡയറക്ടർ ഡോ.ഫിറോസ്, മീഡിയവൺ വെസ്റ്റേൺ റീജ്യണൽ പാട്രൺ നജ്മുദ്ദീൻ അമ്പലങ്ങാടൻ, കോഡിനേഷൻ കമ്മിറ്റി കൺവീനർ മുഹമ്മദ് അബ്ഷിർ, ഇ .കെ നൗഷാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജി.സി.സി യിലുടനീളം ആറ് രാജ്യങ്ങളിലായി വിവിധ വേദികളി ലായി മീഡിയവൺ മബ്‌റൂഖ്‌ ഗൾഫ് ടോപ്പേഴ്‌സ് നാലാം സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. സൗദിയിൽ ജിദ്ദയിലെ അവാർഡ് ദാനത്തിന് ശേഷം റിയാദ്, ദമ്മാം എന്നിവിടങ്ങളിലാണ് ഒരേ സമയം നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MediaOne Mabruk Gulf Toppers
Next Story