Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീഡിയവൺ മബ്‌റൂഖ്‌ ഗൾഫ് ടോപ്പേഴ്‌സ്; റിയാദിലെ പുരസ്‌കാര വിതരണം സമാപിച്ചു

text_fields
bookmark_border
'വിദേശ വിദ്യാർഥികൾക്ക് സൗദി നൽകുന്നത് മികച്ച വിദ്യാഭ്യാസ അവസരങ്ങൾ' - ഡോ. മഷ്ഹൂർ മുറാദ്
മീഡിയവൺ മബ്‌റൂഖ്‌ ഗൾഫ് ടോപ്പേഴ്‌സ്; റിയാദിലെ പുരസ്‌കാര വിതരണം സമാപിച്ചു
cancel
camera_alt

റിയാദിലെ മീഡിയവൺ മബ്‌റൂഖ്‌ ഗൾഫ് ടോപ്പേഴ്‌സ് പുരസ്കാരവേദിയിൽ മുഖ്യാതിഥികൾ

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ നിന്നും പത്ത്, പ്ലസ്‌ടു ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'മീഡിയവൺ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ് 2026' റിയാദിലെ പുരസ്കാരവിതരണം പൂർത്തിയായി. റിയാദിലെ അൽ മലസ് ലുലു ഹൈപ്പർമാർക്കറ്റ് റൂഫ് ടോപ്പ് അരീനയിൽ നടന്ന പരിപാടി അൽ യമാമ എജ്യൂക്കേഷൻ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ ഡോ. മഷ്ഹൂർ മുറാദ് ഉദ്ഘാടനം ചെയ്തു. വിദേശ വിദ്യാർഥികൾക്ക് സൗദി അറേബ്യ നൽകുന്ന മികച്ച വിദ്യാഭ്യാസ അവസരങ്ങൾ അദ്ദേഹം ഉദ്ഘാടനച്ചടങ്ങിൽ എടുത്തുപറഞ്ഞു. അൽ യമാമ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള സൗദിയിലെ എല്ലാ സർവ്വകലാശാലകളിലേക്കും ഇന്ത്യക്കാർ അടക്കമുള്ള വിദേശ വിദ്യാർഥികളെ രാജ്യം സ്വാഗതം ചെയ്യുന്നുണ്ട്. വിദ്യാർഥികൾക്ക് വിവിധങ്ങളായ സ്കോളർഷിപ്പുകൾ ലഭ്യമാണ്.

കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ വിവിധ ശാഖകളിൽ എൻജിനീയറിങ് ബിരുദങ്ങളും കൂടാതെ സൈബർ സെക്യൂരിറ്റിയിൽ മാസ്റ്റർ പ്രോഗ്രാമുകളും അൽ യമാമ സർവ്വകലാശാല വാഗ്ദാനം ചെയ്യുന്നു. ഈ മികച്ച വിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യൻ സമൂഹത്തെ അൽ യമാമ യൂനിവേഴ്സിറ്റിയിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു.

അൽ യമാമ എജ്യൂക്കേഷൻ സ്ട്രാറ്റജിക് ഓഫീസർ മിസ്സ്.റഗദ് ബൽഖി, കിങ് സൗദ് ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ഫോർ ഹെൽത്ത് സയൻസസിലെ ഡോ. ഗാലിബ് അബ്ദുല്ല അൽ ഗാംദി, ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ്, മീഡിയവൺ ജി.സി.സി ജനറൽ മാനേജർ സ്വവ്വാബ് അലി എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുത്തു. അതിഥികൾക്കൊപ്പം മീഡിയ വൺ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സദ്റുദ്ദീൻ കീഴിശ്ശേരി, വൈസ് ചെയർമാൻ സിദ്ദിഖ് ബിൻ ജമാൽ, കൺവീനർ ഷാനിദ് അലി, കമ്മറ്റിയംഗങ്ങളായ തൗഫീഖ് റഹ്മാൻ, എം.പി ഷാഹ്‌ദാൻ, ഫൈസൽ കൊല്ലം, അഷ്‌റഫ്‌ കൊടിഞ്ഞി, മീഡിയ വൺ ചീഫ് കറപോൺഡന്റ് അഫ്താബു റഹ്മാൻ, ഡോ.അബ്ദുൽ അസീസ് എന്നിവർ ആദരഫലകങ്ങളും സർട്ടിഫിക്കറ്റുകളും വിദ്യാർഥികൾക്ക് സമ്മാനിച്ചു. റിയാദിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുമുള്ള 350 ഓളം വിദ്യാർഥികളാണ് തങ്ങളുടെ പുരസ്കാരങ്ങൾ ഏറ്റുവാങ്ങാൻ വേദിയിലെത്തിയത്.

വിദ്യാർഥികളുടെ ഈ അഭിമാനനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അവരുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം 1500-ഓളം പേർ അടങ്ങുന്ന വൻ സദസ്സും ചടങ്ങിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MediaOne Mabrouk Gulf Toppers: Riyadh Award Distribution Concludes
Next Story