Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീ​ഡി​യ​വ​ണ്‍...

മീ​ഡി​യ​വ​ണ്‍ മ​ബ്‌​റൂ​ഖ് ഗ​ള്‍ഫ് ടോ​പ്പേ​ഴ്‌​സ്; ദ​മ്മാം മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
മീ​ഡി​യ​വ​ണ്‍ മ​ബ്‌​റൂ​ഖ് ഗ​ള്‍ഫ് ടോ​പ്പേ​ഴ്‌​സ്; ദ​മ്മാം മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
cancel

ദ​മ്മാം: മീ​ഡി​യ​വ​ണ്‍ മ​ബ്‌​റൂ​ഖ് ഗ​ള്‍ഫ് ടോ​പ്പേ​ഴ്‌​സ് പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ പ​രി​പാ​ടി​ക്ക്​ സൗ​ദി അ​റേ​ബ്യ​യി​ൽ സ​മാ​പ​നം. സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സു​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​പ്ര​തി​ഭ​ക​ളെ അ​ൽ​ഖോ​ബാ​ർ ഹാ​ബി​റ്റാ​റ്റ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു.

കെ.​എ​ഫ്.​യു.​പി.​എം സീ​നി​യ​ര്‍ പ്ര​ഫ​സ​ര്‍ സാ​ദി​ഖ്​ സൈ​ദ് മു​ഹ​മ്മ​ദ് ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കാ​ല​വും ജീ​വി​ത​വും മാ​റി​​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ വീ​ണ്ടും വീ​ണ്ടും നാം ​പ​ഠി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണ​മെ​ന്ന്​ സ്വ​ന്തം ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. തോ​ൽ​വി​ക​ളെ ജീ​വി​ത​ത്തി​ന്റെ പ്ര​ചോ​ദ​ക​രാ​യി ഉ​ൾ​ക്കൊ​ള്ളാ​നാ​ണ്​ നാം ​ആ​ദ്യം പ​ഠി​ക്കേ​ണ്ട​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​റി​യ ര​ണ്ട്​ ക്ലാ​സു​ക​ളി​ൽ തോ​റ്റു​പോ​യ ത​നി​ക്കു​ണ്ടാ​യ വീ​ണ്ടു​വി​ചാ​ര​മാ​ണ്​ ത​ന്നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്. 50 വ​ർ​ഷം നീ​ണ്ട അ​നു​ഭ​സാ​ക്ഷ്യ​ങ്ങ​ൾ​ക്ക​പ്പു​റ​വും താ​ൻ ഇ​ന്നും അ​റി​വു​ക​ൾ തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​മാം അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ബി​ന്‍ ഫൈ​സ​ല്‍ യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​ഫ​സ​ര്‍ ഡോ. ​അ​ഷ്മ ഷ​മാ​ഇ​ല്‍ ശൈ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മാ​റു​ന്ന കാ​ല​ത്തി​​ന്റെ അ​റി​വു​ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ക്കാ​നു​ള്ള മാ​ന​സി​ക​നി​ല കൈ​വ​രി​ക്കാ​നാ​യാ​ലേ വി​ജ​യം നേ​ടി​യെ​ടു​ക്കാ​നാ​കൂ എ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.


അ​റി​വു​ക​ൾ​ക്കൊ​പ്പം പ്ര​തീ​ക്ഷ​ക​ളും ആ​ത്​​മ​വി​ശ്വാ​സ​വും ചേ​രു​ന്ന​താ​ണ്​ വി​ജ​യം. നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മാ​ത്ര​മേ ഏ​ത്​ പ്ര​തി​സ​ന്ധി​ക​ളേ​യും മ​റി​ക​ട​ക്കാ​നാ​കൂ എ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഐ.​ടി.​എ​ല്‍ ഇ​റാം ഗ്രൂ​പ് എം.​ഡി റി​സ്‌​വാ​ന്‍ സ​ഈ​ദ്, മീ​ഡി​യ​വ​ണ്‍ സി.​ഇ.​ഒ റോ​ഷ​ന്‍ ക​ക്കാ​ട്, മി​ഡി​ലീ​സ്​​റ്റ്​ ഡ​യ​റ​ക്ട​ര്‍ സ​ലീം അ​മ്പ​ല​ന്‍, സൗ​ദി എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം. ബ​ഷീ​ര്‍, അ​ല്‍മു​ന ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ പ്രി​ൻ​സി​പ്പ​ൽ കാ​സിം ഷാ​ജ​ഹാ​ന്‍, അ​ൽ​കൊ​സാ​മ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ പ്രി​ൻ​സി​പ്പ​ൽ സൂ​സ​ന്‍ ഐ​പ്പ്, ഡ്യൂ​ണ്‍സ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ പ്ര​തി​നി​ധി ആ​മി​ര്‍ഖാ​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

പ്ര​വി​ശ്യ​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ നൂ​റോ​ളം വി​ദ്യാ​ര്‍ഥി​ക​ള്‍ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. വി​വി​ധ സ്‌​കൂ​ളു​ക​ള്‍ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. പ​രി​പാ​ടി​യു​ടെ മു​ഖ്യ​പ്രാ​യോ​ജ​ക​രാ​യ നി​ഷ യൂ​നി​ഫോം, അ​ല്‍വ​ഫ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്, ഐ.​ഇ.​എ​ല്‍.​ടി.​എ​സ്, റെ​ഡ്​​സ്​​റ്റാ​ര്‍, സീ.​ടെ​ക്, ഹോ​ളി​ഡേ​യ്‌​സ് റ​സ്‌​റ്റാ​റ​ൻ​റ്, ഹാ​ബി​റ്റാ​റ്റ് ഹോ​ട്ട​ല്‍, ഫ്ര​ന്‍ഡി പാ​ക്കേ​ജ്, ഗ്ലോ​ബ​ല്‍ ലോ​ജി​സ്​​റ്റി​ക്‌​സ് സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ള ബ​ഹു​മ​തി മീ​ഡി​യ​വ​ണ്‍ സി.​ഇ.​എ റോ​ഷ​ന്‍ ക​ക്കാ​ട് സ​മ്മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ മാ​ധ്യ​മ, ബി​സി​ന​സ് രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaoneHonoredMabrook Gulf Toppers
News Summary - Mediaone Mabrook Gulf Toppers; Honor Students in Dammam Region
Next Story