മീഡിയവൺ ‘ഹലാ ജിദ്ദ’ മഹോത്സവത്തിന് ഗംഭീര തുടക്കം
text_fieldsമീഡിയവൺ സംഘടിപ്പിക്കുന്ന ‘ഹലാ ജിദ്ദ’ മഹോത്സവം സിഇഒ റോഷൻ കക്കാട്ട് നാടമുറിച്ചു ഉദ്‌ഘാടനം ചെയ്യുന്നു
ജിദ്ദ: മീഡിയവൺ സംഘടിപ്പിച്ച ‘ഹലാ ജിദ്ദ’ ഇന്ത്യൻ മഹോത്സവത്തിന് ജിദ്ദയിൽ ഗംഭീര തുടക്കം. ‘ദി ട്രാക്ക് ജിദ്ദ’ നഗരിയെ ഉത്സവപ്പറമ്പാക്കി വെള്ളിയാഴ്ച്ച നടന്ന മഹോത്സവത്തിെൻറ ഒന്നാം ദിവസത്തെ പരിപാടിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് ‘ഹലാ ജിദ്ദ’ ഇന്ത്യൻ മഹോത്സവം ഉദ്‌ഘാടനം ചെയ്തു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, മാനേജിങ് എഡിറ്റർ സി. ദാവൂദ്, സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ, മിഡിൽ ഈസ്റ്റ് ഹെഡ് എം.സി.എ. നാസർ, കെ.എം. ബഷീർ, എ. നജ്മുദ്ധീൻ, ഫസൽ കൊച്ചി തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു.
റിയാദിൽ നിന്നെത്തിയ ‘മേളം’ ടീമിന്റെ ചെണ്ടമേളം
റിയാദിൽ നിന്നുള്ള ‘മേളം’ ടീമിെൻറ ചെണ്ടമേളം ഉത്സവനാഗരിയെ ആവേശഭരിതരാക്കി ഉത്സവനഗരിയിലെ വിവിധ വേദികളിലായി പാട്ട് മത്സരം, പാചക മത്സരം, കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകുമനോവിച്ചിെൻറ സാന്നിധ്യത്തിൽ വിവിധ ടീമുകൾ തമ്മിലുള്ള ഷൂട്ട് ഔട്ട് മത്സരം, ശക്തവും ആവേശകരവുമായ വടംവലി മത്സരം, ലിറ്റിൽ പിക്കാസോ പെയിൻറിങ് മത്സരം തുടങ്ങിയവ അരങ്ങേറി.
മീഡിയാവണ്ണിലെ ജനപ്രിയ വാർത്താ പരിപാടിയായ ഔട്ട് ഓഫ് ഫോക്കസ് ടീം പ്രമോദ് രാമൻ, നിഷാദ് റാവുത്തർ, സി. ദാവൂദ് എന്നിവരുമായുള്ള സംവാദം, ജിദ്ദയിലെ കലാകാരന്മാരുടെ മുട്ടിപ്പാട്ട്, ഒപ്പന, വിവിധ നൃത്തങ്ങൾ തുടങ്ങിവയും വിവിധ വേദികളിലായി അരങ്ങേറി.
വിവിധ മേഖലകളിൽ വിജയം കൈവരിച്ച പ്രമുഖരെ ആദരിക്കുന്ന ചടങ്ങ് പ്രധാന വേദിയിൽ നടന്നു. മാപ്പിളപ്പാട്ടിെൻറ അലകളുമായി നടി അനാർക്കലി മരക്കാർ, അഫ്സൽ, കണ്ണൂർ ശരീഫ്, രഹ്ന, ബാദുഷ, ദാന റാസിഖ് എന്നിവർ അണിനിരന്ന ‘പതിനാലാം രാവ്’, തമിഴിലെ പ്രസിദ്ധ പാട്ടുകാരനായ പ്രദീപ് കുമാറിെൻറ ബാൻഡ് എന്നീ സംഗീത പരിപാടികൾ ഹലാ ജിദ്ദയിലെത്തിയ ആയിരങ്ങൾക്ക് നല്ലൊരു സംഗീതസദസ്സ് സമ്മാനിച്ചു.
ഉത്സവ നഗരിയിലെത്തിയ കേരളത്തിലെ ഓട്ടോറിക്ഷ
ഭക്ഷണപ്രിയർക്കായി കേരളത്തിലേയും സൗദിയിലേയും റസ്റ്റാറൻറുകളും നാടൻ രുചികളും ഒന്നുചേരുന്ന ഫുഡ് കോർട്ടും ഏറെപ്പേരെ ആകർഷിച്ചു. ഹലാ ജിദ്ദ മഹോത്സവത്തിൽ ശനിയാഴ്ചയും വിവിധ മത്സരങ്ങൾ ഉണ്ട്. പരിപാടികൾ തുടരും. മലയാളികളുടെ പ്രിയങ്കരരായ ഷാൻ റഹ്മാൻ, സിതാര, വിധുപ്രതാപ്, സച്ചിൻ വാര്യർ, മിഥുൻ ജയരാജ്, നിരഞ്ജ് സുരേഷ്, സയനോര ഫിലിപ്പ് എന്നിവർ നയിക്കുന്ന ‘ഉയിരേ ബാൻഡ്’, ഹിന്ദി സൂപ്പർഷോ സരിഗമ താരങ്ങളായ ശ്രേയ ജയദീപ്, വൈഷ്ണവ് എന്നിവരുടെ ‘ഗീത് മൽഹാർ’ എന്നീ സംഗീത പരിപാടികളും ശനിയാഴ്ച അരങ്ങേറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.