മീഡിയവൺ ‘ഗൾഫ് ടോപ്പേഴ്സ് മബ്റൂക്’ റിയാദ് എഡിഷന് സമാപനം
text_fieldsമീഡിയവൺ ഗൾഫ് ടോപ്പേഴ്സ് മബ്റൂക് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
റിയാദ്: ഗൾഫിലെ ഇന്ത്യൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി മീഡിയ വൺ ഏർപ്പെടുത്തിയ ഗൾഫ് ടോപ്പേഴ്സ് മബ്റൂക് അവാർഡ് റിയാദ് എഡിഷൻ സമാപിച്ചു.
മലസ് ലുലു ഹൈപ്പർ മാർക്കറ്റ് റൂഫ് അറീനയിൽ നടന്ന പരിപാടിയിൽ വിവിധ മന്ത്രാലയ പ്രതിനിധികൾ, ലുലു ഒഫീഷ്യൽസ്, പ്രായോജകർ, മാധ്യമം-മീഡിയ വൺ കോഓഡിനേഷൻ കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.
10, പ്ലസ് ടു പരീക്ഷകളിൽ 90 ശതമാനമോ അതിലധികമോ മാർക്ക് നേടുന്ന ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അനുമോദനം. 200ഓളം വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു. തുടർപഠനത്തിന് നാട്ടിലേക്ക് പോയ കുട്ടികളുടെ രക്ഷിതാക്കൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സ്വീകരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
ആരോഗ്യ മന്ത്രാലയത്തിലെ മുൻ ഡയറക്ടർ ഡോ. അലി ഇബ്രാഹിം അൽ ഫർഹാൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളിൽ കുട്ടികളെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്ന മീഡിയ വൺ പ്രവർത്തനങ്ങളെയും ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം ശ്ലാഘിച്ചു. മീഡിയ വൺ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സിദ്ദിഖ് ജമാൽ ഡോ. ഫർഹാന് ആദരഫലകം സമ്മാനിച്ചു.
മുഹമ്മദ് ഹാരിസ് (ഡയറക്ടർ ലുലു ഗ്രൂപ്), റയാൻ അൽ ബഹുത്ത് (അൽ റാജ്ഹി ബാങ്ക്), നമിൽ ടി. നാസർ, ബിബിൻ രാജ് (ലുലു), മുഹമ്മദ് നിസാമുദ്ദീൻ (ബ്ലൂ ലൈൻ), വി.എം. അഷ്റഫ് (ഇസ്മ പോളിക്ലിനിക്), സദ്റുദ്ദീൻ, തൗഫീഖ് റഹ്മാൻ, അഷ്റഫ് കൊടിഞ്ഞി (മീഡിയ വൺ കോഓഡിനേഷൻ കമ്മിറ്റി), പ്രായോജകരായ ഷർസാദ്, ജാസിർ ഹുസൈൻ, അബ്ദുൽ അഹദ് എന്നിവർ വിദ്യാർഥികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
മീഡിയ വൺ ചീഫ് കറസ്പോണ്ടൻറ് അഫ്താബുറഹ്മാൻ നന്ദി പറഞ്ഞു. താജുദ്ദീൻ ഓമശ്ശേരി, എം.പി. ഷഹ്ദാൻ, ലബീബ് മാറഞ്ചേരി, ഫജ്ന, സാബിറ, ഇൽയാസ് (മീഡിയ വൺ) എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

