Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുതിയ കാലത്തെ...

പുതിയ കാലത്തെ സംരംഭകർക്കും നിക്ഷേപകർക്കുമായി 'മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ്' വരുന്നു

text_fields
bookmark_border
പുതിയ കാലത്തെ സംരംഭകർക്കും നിക്ഷേപകർക്കുമായി മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് വരുന്നു
cancel

റിയാദ്: വ്യാപാര വ്യവസായ രംഗത്തെ നൂതന പ്രവണതകൾ ചർച്ച ചെയ്യുന്നതിനും സംരംഭകർക്ക് പുതുവെളിച്ചം നൽകുന്നതിനുമായി മീഡിയവൺ ചാനൽ ഉച്ചകോടികൾ സംഘടിപ്പിക്കുന്നു. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 22ന് ദമ്മാമിലും 23ന് റിയാദിലുമാണ് പരിപാടികൾ നടക്കുക. സൗദി അറേബ്യയിലെ ബിസിനസുകാരുടെയും നിക്ഷേപകരുടെയും പുതുതായി ബിസിനസിലേക്ക് കടക്കാനിരിക്കുന്നവരുടെയും സംഗമവേദിയാകാൻ ഒരുങ്ങുകയാണ് മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് 2025.

എന്റർപ്രണർമാർ, സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ്, കോർപ്പറേറ്റ് പ്രൊഫഷണലുകൾ, നിക്ഷേപകർ, ബിസിനസ് ലീഡേഴ്സ്, ബിസിനസ് കോച്ചസ് തുടങ്ങി സൗദിയുടെ ബിസിനസ് രം​ഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബിസിനസ് സ്ഥാപനങ്ങളും വ്യക്തിത്വങ്ങളും ഒരേ വേദിയിൽ ഒരുമിച്ച് കൂടും. സൗദിയിൽ ബിസിനസുകളുടെ ഭാവി നിർണയിക്കുന്ന ഹബ്ബായി മാറുന്ന തരത്തിലാണ് മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് 2025 സംഘടിപ്പിച്ചിരിക്കുന്നത്.

മലയാളികളുടെ വിശ്വസ്ത വാർത്താ ചാനലായ മീഡിയവൺ നേതൃത്വം നൽകുന്ന മൂന്നാമത്തെ ഫ്യൂച്ചർ സമ്മിറ്റിനാണ് സൗദി അറേബ്യ വേദിയാകുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന ഫ്യൂച്ചർ സമ്മിറ്റുകളിൽ മുൻ കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശിഷ്ടാതിഥിയാവുകയും കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ, കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ ഡോ. പികെ വാരിയർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾക്കും പുരസ്കാരം സമ്മാനിക്കുകയും ചെയ്തിരുന്നു. ​ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ സംരംഭകരും പുരസ്കാരം ഏറ്റുവാങ്ങിയവരിൽ ഉൾപ്പെടുന്നു.

കേരളത്തിൽ മാത്രം സംഘടിപ്പിച്ചിരുന്ന ഉച്ചകോടിയുടെ പുതിയ അധ്യായത്തിനാണ് സൗദിയിലെ റിയാദിലും ദമ്മാമിലും തുടക്കമാകുന്നത്. ഇതുവഴി പ്രവാസി മലയാളി ബിസിനസ് വ്യക്തിത്വങ്ങൾക്ക് അവരുടെ കഠിനാധ്വാനത്തിനുള്ള അം​ഗീകാരവും പുതിയ സാധ്യതകൾ തിരിച്ചറിയാനുള്ള അവസരവും ഒരുക്കുകയാണ് മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ്. 2016ൽ സൗദി കിരീടവകാശിയായിരുന്ന അമീർ മുഹമ്മദ് ബിൻ സൽമാൻ ആദ്യമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വിഷൻ 2030 സൗദിയുടെ ബിസിനസിന്റെ അടിസ്ഥാന മേഖലയിൽ പോലും വലിയ മുന്നേറ്റത്തിന് വഴിതെളിച്ചു. ആ വളർച്ചയിൽ മലയാളികളടക്കമുള്ള പ്രവാസി ബിസിനസുകാരെയും ഒപ്പം ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ബിസിനസിന്റെ പുതിയ സാധ്യതകൾ, നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമവഴികൾ, ബിസിനസിൽ എ.ഐ അടക്കമുള്ള പുത്തൻ സാങ്കേതിക വിദ്യകളുടെ ഉപയോ​ഗം, സംരംഭത്തെ പോസിറ്റീവായി വളർത്താൻ വേണ്ട ആത്മവിശ്വാസമുയർത്തൽ തുടങ്ങി ബിസിനസിന്റെ വളർച്ചയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ഉച്ചകോടിയിൽ ചർച്ചയാവും.ഭാവിയിലെ വെല്ലുവിളികൾ ഫലവത്തായി നേരിടാൻ നൂതന ആശയങ്ങൾ ചർച്ചയിൽ വിഷയമാകും. ചെറിയ രീതിയിൽ തുടങ്ങി സൗദിയിൽ ബിസിനസ് വളർത്തിയവർ അനുഭവങ്ങൾ പങ്കുവെക്കുന്നത് സംരംഭകത്തിലേക്കുള്ള തുടക്കകാർക്ക് പ്രചോദനമാകും. ബിസിനസ് രംഗത്തെ പ്രമുഖർ, എ.ഐ ഉൾപ്പെടെ സാങ്കേതിക മേഖലയിലെ സാധ്യതകൾ പറയുന്ന സെഷനുകൾ, ആത്മവിശ്വാസമുണർത്തുന്ന സെഷനുകൾ എന്നിവയുണ്ടാകും. ഒപ്പം, സൗദിയിൽ നിങ്ങൾക്ക് വളരാൻ സാധ്യത തേടുന്ന പ്രത്യേക നെറ്റ്‍വർക്കിങ് അവസരവും ലഭിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിങ്, പുതിയ വിപണന രീതികൾ എന്നിവയും ചർച്ചയുടെ ഭാ​ഗമാകും. ഫ്യൂച്ചർ സമ്മിറ്റിന് രജിസ്ട്രേഷനിലൂടെയാണ് പ്രവേശനം. രജിസ്ട്രേഷന് https://futuresummit.mediaoneonline.com/ സന്ദർശിക്കുകയോ +966 557472939 എന്ന നമ്പറിലോ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmedia oneSaudi Arabia NewsMediaOne Future Summit
News Summary - 'MediaOne Future Summit' is coming for new-age entrepreneurs and investors
Next Story