മീഡിയവൺ ബ്രേവ് ഹാർട്ട് പുരസ്കാരം: സലീകത്ത് ഹബീബ് റാവുത്തർക്ക് കൈമാറി
text_fieldsസലീകത്ത് ഹബീബ് റാവുത്തർക്കുള്ള മീഡിയവൺ ബ്രേവ് ഹാർട്ട് പുരസ്കാരം സഹ്റാനി ഗ്രൂപ് സി.ഇ.ഒ അബ്ദുല്‍ റഹീം പട്ടര്‍കടവന്‍ കൈമാറുന്നു
ജിദ്ദ: കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങൾക്കുള്ള മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരത്തിന് അർഹയായ ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രി നഴ്സ് സലീകത്ത് ഹബീബ് റാവുത്തർക്ക് പുരസ്കാരം കൈമാറി. കൊല്ലം സ്വദേശിയായ ഇവർ ദൈനംദിന ജോലികൾക്ക് പുറമെ മുന്നൂറോളം പേർക്ക് അവശ്യമരുന്നുകളും ജീവൻരക്ഷാ മരുന്നുകളും എത്തിക്കാൻ മുന്നിൽനിന്നു. ഈ സേവനങ്ങൾ കണക്കിലെടുത്താണ് മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം. ജിദ്ദയിൽ നടന്ന ലളിതമായ ചടങ്ങിൽ സഹ്റാനി ഗ്രൂപ് സി.ഇ.ഒ അബ്ദുല്‍ റഹീം പട്ടര്‍കടവന്‍ പുരസ്കാരം കൈമാറി.

