Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയോമിൽ 'മീഡിയ...

നിയോമിൽ 'മീഡിയ വില്ലേജ്' തുറന്നു

text_fields
bookmark_border
international films
cancel

ജി​ദ്ദ: സൗ​ദി​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്ത്​ നി​ർ​മാ​ണം ന​ട​ക്കു​ന്ന നി​യോം ന​ഗ​ര​ത്തി​ൽ 'മീ​ഡി​യ വി​ല്ലേ​ജ്​' തു​റ​ന്നു. ലോ​കോ​ത്ത​ര സി​നി​മ​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും സം​വി​ധാ​ന​ത്തി​നും ക​ഴി​യു​ന്ന​താ​ണ്​ നി​യോം മീ​ഡി​യ വി​ല്ലേ​ജും ബ​ജ്​​ദ മ​രു​ഭൂ സ്​​റ്റു​ഡി​യോ​ക​ളു​മെ​ന്നും പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്​​ നി​യോം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ശ​ബ്ദ റെ​ക്കോ​ഡി​ങ്ങി​നും ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​നു​മു​ള്ള സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

മി​ക​ച്ച ച​ല​ച്ചി​ത്ര നി​ർ​മാ​ണ സൗ​ക​ര്യ​ങ്ങ​ളോ​ട്​ കൂ​ടി​യ​താ​ണ്​ മൂ​ന്ന്​ സ്​​റ്റു​ഡി​യോ​ക​ൾ. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ നി​ർ​മാ​ണ​ങ്ങ​ളു​ടെ ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നാ​ണി​ത്. ക​ഴി​ഞ്ഞ 18 മാ​സ​ത്തെ പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ 25ഓ​ളം ടെ​ലി​വി​ഷ​ൻ, ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ സം​രം​ഭ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം മീ​ഡി​യ വി​ല്ലേ​ജ്​​ ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളോ​ടെ ഏ​ഴ് പു​തി​യ സൗ​ണ്ട് സ്റ്റു​ഡി​യോ​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രു​ക​യാ​ണ്. 2023 തു​ട​ക്ക​ത്തി​ൽ ഇ​ത് പൂ​ർ​ണ​സ​ജ്ജ​മാ​കും.

സി​നി​മ​ക​ളു​ടെ​യും ടെ​ലി​വി​ഷ​നു​വേ​ണ്ടി​യു​ള്ള നാ​ട​കം, റി​യാ​ലി​റ്റി ടി.​വി, ഡോ​ക്യു​മെൻറ​റി​ക​ൾ എ​ന്നി​വ​യു​ടെ​യും നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യ​മാ​യി 40 ശ​ത​മാ​നം വ​രെ സാ​മ്പ​ത്തി​ക ഇ​ള​വ്​ എ​ന്ന പ്രോ​ത്സാ​ഹ​ന പ​രി​പാ​ടി ന​ട​പ്പാ​ക്കും. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ​മാ​ർ​ക്ക് അ​വ​രു​ടെ പ്രൊ​ഡ​ക്ഷ​ൻ നി​യോ​മി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് ഇ​ത് ഒ​രു വ​ലി​യ പ്രോ​ത്സാ​ഹ​ന​മാ​യി മാ​റു​മെ​ന്നും നി​യോം വ്യ​ക്ത​മാ​ക്കി. നി​യോം നി​ര​വ​ധി അ​ത്ഭു​ത​ക​ര​മാ​യ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ല​മാ​ണെ​ന്ന്​ നി​യോം മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ-​എ​ൻ​റ​ർ​ടൈ​ൻ​മെൻറ്-​ക​ൾ​ച​ർ ഡ​യ​റ​ക്ട​ർ വെ​യ്ൻ ബോ​ർ​ഗ് പ​റ​ഞ്ഞു.

സി​നി​മ​യു​ടെ​യും മാ​ധ്യ​മ പ​രി​പാ​ടി​ക​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ന് ആ​ക​ർ​ഷ​ക​മാ​യ പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ ന​ൽ​കും. നി​ല​വി​ൽ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ അ​തി​നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​ള്ള സൗ​ണ്ട് റെ​ക്കോ​ഡി​ങ് സ്റ്റു​ഡി​യോ​ക​ൾ നി​യോ​മി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണെ​ന്നും വെ​യ്​​ൻ ബോ​ർ​ഗ്​ പ​റ​ഞ്ഞു. മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ വ്യ​വ​സാ​യ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ത​ദ്ദേ​ശീ​യ കേ​ന്ദ്ര​മാ​യി മാ​റു​ന്ന​തി​നും ഉ​ൽ​പാ​ദ​ന അ​നു​ഭ​വം ന​ൽ​കു​ന്ന​തി​നു​മു​ള്ള ഒ​രു സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​ത്. നി​യോം മീ​ഡി​യ വി​ല്ലേ​ജി​ൽ നി​ല​വി​ൽ 2,400 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ഒ​രു മോ​ഡ​ൽ ഓ​ഡി​യോ സ്റ്റു​ഡി​യോ ഉ​ണ്ട്. മേ​ക്ക​പ്പ് റൂ​മു​ക​ളും ഗ്രീ​ൻ റൂ​മു​ക​ളും പ്രൊ​ഡ​ക്ഷ​ൻ ഓ​ഫി​സു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും അ​തി​ലു​ണ്ട്.

മൂ​ന്ന്​ സ്റ്റു​ഡി​യോ​ക​ൾ കൂ​ടി നി​ർ​മി​ക്കാ​നു​ള്ള ജോ​ലി​ക​ൾ ന​ട​ക്കു​ന്നു. ബ​ജ്​​ദ മ​രു​ഭൂ സ്റ്റു​ഡി​യോ​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടും. താ​ഴി​ക​ക്കു​ട​ത്തി​ന്റെ ആ​കൃ​തി​യി​ലു​ള്ള ര​ണ്ട് സൗ​ദി സ്റ്റു​ഡി​യോ​ക​ളു​മു​ണ്ട്. ഇ​വ ഇ​തി​ന​കം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണ്. കൂ​ടാ​തെ നാ​ല് പു​തി​യ സ്റ്റു​ഡി​യോ​ക​ൾ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഒാ​രോ സ്റ്റു​ഡി​യോ​യും ലോ​കോ​ത്ത​ര നി​ർ​മാ​ണ സൗ​ക​ര്യ​ങ്ങ​ളു​ള്ള​താ​ണ്. ചി​ത്രീ​ക​ര​ണ​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ലൊ​ക്കേ​ഷ​നി​ൽ അ​ഭി​നേ​താ​ക്ക​ൾ​ക്കും ജോ​ലി​ക്കാ​ർ​ക്കും വേ​ണ്ടി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള 350 ഭ​വ​ന യൂ​നി​റ്റു​ക​ളു​മു​ണ്ടാ​കും. സൗ​ണ്ട് സ്റ്റു​ഡി​യോ​ക​ളു​ടെ​യും നി​ർ​മാ​ണ സൗ​ക​ര്യ​ങ്ങ​ളു​ടെ​യും പൂ​ർ​ത്തീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​യോം അ​ന്താ​രാ​ഷ്ട്ര പ്രൊ​ഡ​ക്ഷ​ൻ ടീം ​രൂ​പ​വ​ത്ക​രി​ച്ച​താ​യും വെ​യ്​​ൻ​ബ​ർ​ഗ്​ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Media Village'
News Summary - 'Media Village' opened in Neom
Next Story