Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമീ​ഡി​യ വ​ൺ സൂ​പ്പ​ർ...

മീ​ഡി​യ വ​ൺ സൂ​പ്പ​ർ ക​പ്പ്​ സെ​വ​ൻ​സ്​ഫു​ട്​​ബാ​ളി​ന്​ ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
മീ​ഡി​യ വ​ൺ സൂ​പ്പ​ർ ക​പ്പ്​ സെ​വ​ൻ​സ്​ഫു​ട്​​ബാ​ളി​ന്​ ഇ​ന്ന് തു​ട​ക്കം
cancel

റി​യാ​ദ്: പ്ര​വാ​സ കേ​ര​ള​ത്തി​​ന്‍റെ ഫു​ട്ബാ​ൾ ച​രി​ത്ര​ത്തി​ന് പു​തി​യ അ​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ത്ത മീ​ഡി​യ വ​ൺ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് സീ​സ​ൺ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി റി​യാ​ദി​ൽ ന​ട​ക്കും. റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (റി​ഫ) സ​ഹ​ക​ര​ത്തോ​ടെ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മു​ഖ്യ പ്രാ​യോ​ജ​ക​ർ സി​റ്റി​ഫ്ല​വ​ർ ഗ്രൂ​പ്പാ​ണ്. റി​ഫ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത 39 ടീ​മു​ക​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 16 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ കൊ​മ്പു​കോ​ർ​ക്കു​ന്ന​ത്.

മ​ല​ബാ​റി​ൽ ഏ​റെ പ്ര​ചാ​ര​മേ​റി​യ​തും ക​ള​ത്തി​ലും ഗാ​ല​റി​യി​ലും ആ​വേ​ശം തു​ടി​ക്കു​ന്ന​തു​മാ​യ സെ​വ​ൻ​സ് ഫോ​ർ​മാ​റ്റി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. സ്വ​ന്തം ടീ​മി​നെ​യും ക​ളി​ക്കാ​രെ​യും നെ​ഞ്ചേ​റ്റി റി​യാ​ദി​​ന്‍റെ എ​ല്ലാ ദി​ക്കു​ക​ളി​ൽ​നി​ന്നും ക​ളി​ക്ക​മ്പ​ക്കാ​ർ ഒ​ഴു​കി​യെ​ത്തും. ആ​ർ​പ്പു​വി​ളി​ക​ളും ആ​ര​വ​ങ്ങ​ളു​മാ​യി അ​വ​ർ പി​ന്തു​ണ​ക്കു​ന്ന ടീ​മി​​ന്‍റെ​യും ക​ളി​ക്കാ​രു​ടെ​യും മു​ന്നേ​റ്റ​ത്തി​ന് ആ​വേ​ശം പ​ക​രും. പോ​രാ​ട്ട​ങ്ങ​ൾ രാ​വേ​റെ നീ​ളു​മ്പോ​ഴും അ​വ​രു​ടെ ആ​വേ​ശ​ത്തി​മി​ർ​പ്പി​​ന്‍റെ താ​ള​മേ​ള​ങ്ങ​ൾ നി​ല​ക്കി​ല്ല.

സോ​ക്ക​ർ ക്ല​ബ് റി​യാ​ദ്, ബ്ലാ​സ്​​റ്റേ​ഴ്‌​സ് വാ​ഴ​ക്കാ​ട്, ബ്ലാ​ക്ക് ആ​ൻ​ഡ്​ വൈ​റ്റ് റി​യാ​ദ്, പ്ര​വാ​സി സോ​ക്ക​ർ സ്പോ​ർ​ട്ടി​ങ്, റോ​യ​ൽ ഫോ​ക്ക​സ് ലൈ​ൻ, അ​സീ​സി​യ സോ​ക്ക​ർ, ല​​ന്‍റേ​ൺ എ​ഫ്.​സി, സ്പോ​ർ​ട്ടി​ങ് എ​ഫ്.​സി, റി​യ​ൽ കേ​ര​ള എ​ഫ്.​സി, റി​യാ​ദ് ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്.​സി, റെ​യി​ൻ​ബോ, മാ​ർ​ക്ക്‌ എ​ഫ്.​സി, സു​ലൈ എ​ഫ്.​സി, ന​ഹ്ദ എ​ഫ്.​സി, സ​നാ​ഇ​യ്യ പ്ര​വാ​സി എ​ഫ്.​സി, യൂ​ത്ത് ഇ​ന്ത്യ സോ​ക്ക​ർ എ​ന്നീ പ്ര​മു​ഖ മ​ല​യാ​ളി ക്ല​ബു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. മ​ത്സ​ര​ഫ​ലം ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​ക്കാ​ൻ എ​ല്ലാ ടീ​മു​ക​ളും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ട​ത്തി.

സൗ​ദി​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള നി​ര​വ​ധി മി​ക​ച്ച ക​ളി​ക്കാ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ ബൂ​ട്ട് കെ​ട്ടു​മെ​ന്ന് ഉ​റ​പ്പാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഖ​ത്ത​റി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​​ന്‍റെ മാ​തൃ​ക​യി​ൽ ഒ​രു ഫാ​ൻ​സ്‌ ക​പ്പ് ന​ട​ത്തി മീ​ഡി​യ വ​ൺ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ വൈ​വി​ധ്യ​ങ്ങ​ളോ​ടെ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ സൂ​പ്പ​ർ ക​പ്പ് തു​ട​രു​മെ​ന്ന് മീ​ഡി​യ വ​ൺ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഹ​സ​നു​ൽ ബ​ന്ന പ​റ​ഞ്ഞു. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​യും റി​ഫ ഭാ​ര​വാ​ഹി​ക​ളും അ​റി​യി​ച്ചു. റി​യാ​ദ് അ​ൽ​ഖ​ർ​ജ് റോ​ഡി​ലെ അ​ൽ ഇ​സ്കാ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 10 നും ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballMedia OneSaudi ArabiaSuper Cup Sevens Football
News Summary - Media One Super Cup Sevens Football starts today
Next Story