മീഡിയ വൺ സൂപ്പർ കപ്പ് സെമി ഇന്ന്
text_fieldsമീഡിയ വൺ സൂപ്പർ കപ്പ് സീസൺ ഫോർ വിജയിപ്പിക്കുവാൻ ജാക്കറ്റണിഞ്ഞ വളൻറിയർമാർ
റിയാദ്: സിറ്റി ഫ്ലവർ മീഡിയ വൺ സൂപ്പർ കപ്പ് സീസൺ ഫോർ ഫുട്ബാൾ ടൂർണമെൻറിൽ സെമി ഫൈനൽ മത്സരങ്ങൾ വ്യാഴാഴ്ച നടക്കും.റിയാദിലെ ദീറാബ് ദുർറ ഫുട്ബാൾ സ്റ്റേഡിയത്തിൽ രാത്രി 9.45 ന് കളി ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ആദ്യമത്സരത്തിൽ ലാേൻറൺ എഫ്.സി കരുത്തരായ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സിയെ നേരിടും. പ്രവാസി സോക്കർ സ്പോട്ടിങ്ങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ലാേൻറണും ബ്ലാസ്റ്റേഴ്സ് വാഴക്കാടിനെ നാല് ഗോളുകൾക്ക് നിലം പരിശാക്കിയാണ് ബ്ലാക് ആൻഡ് വൈറ്റും സെമിയിൽ എത്തിയത്.
സുലൈ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച യൂത്ത് ഇന്ത്യ സോക്കറും ടൈ ബ്രേക്കറിൽ റിയൽ കേരളയെ മറികടന്ന റോയൽ ഫോക്കസ് ലൈനും തമ്മിലാണ് രണ്ടാം സെമി ഫൈനൽ.
തുല്യ ശക്തികൾ തമ്മിലുള്ള ബലപരീക്ഷണം കൂടിയായിരിക്കും സെമി ഫൈനൽ. എതിരാളികളുടെ ശക്തിദൗർബല്യങ്ങൾ മനസിലാക്കി പുതിയ അടവുകളും കരുനീക്കങ്ങളുമായിട്ടാണ് ഓരോ ടീമുകളും കളത്തിലിറങ്ങുക.
ഫൈനലിൽ തങ്ങളുടെ ഇടം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിരോധവും മധ്യനിരയും ശക്തമാക്കുവാനും മുന്നേറ്റം കനപ്പിക്കുവാനും ഓരോ ടീമുകളും തന്ത്രങ്ങൾ മെനയും. അവസാന ചിരി ആരുടേതായിരിക്കുമെന്ന് വ്യാഴാഴ്ച രാത്രി വിധി പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

