മീഡിയ വൺ സൂപ്പർ കപ്പ് 2024; നാളെ യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ
text_fieldsയാംബു: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ മീഡിയ വൺ ചാനൽ യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'മീഡിയവൺ സൂപ്പർകപ്പ് 2024' ഫുട്ബാൾ ടൂർണമെന്റ് വ്യാഴാഴ്ച തുടങ്ങും. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ രാത്രി 11 മണിക്ക് ആരംഭിക്കുന്ന മത്സരത്തിന്റെ ഫൈനൽ ഏപ്രിൽ 19നായിരിക്കും. യാംബുവിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖരായ എട്ടു ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. യാംബുവിലെ എച്ച്.എം.ആർ കമ്പനി മുഖ്യ പ്രായോജകരായി എത്തുന്ന മത്സരങ്ങൾക്ക് ആവേശപൂർവം കാത്തിരിക്കുകയാണ് യാംബുവിലെ ഫുട്ബാൾ പ്രേമികളും മലയാളി സമൂഹവും.

