അബ്ദുറഹ്മാൻ തുറക്കലിന് മീഡിയ ഫോറം യാത്രയയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കി മടങ്ങുന്ന അബ്ദുറഹ്മാൻ തുറക്കലിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഗൾഫ് മാധ്യമം ലേഖകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ അബ്ദുറഹ്മാൻ തുറക്കലിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി. പ്രസിഡന്റ് സാദിഖലി തുവ്വൂർ ആദരവ് ഫലകവും ജനറൽ സെക്രട്ടറി സുൽഫിക്കർ ഒതായി സ്നേഹോപഹാരവും കൈമാറി.
ജാഫർ അലി പാലക്കോട്, കബീർ കൊണ്ടോട്ടി, ഇബ്രാഹിം ഷംനാട്, പി.കെ സിറാജ്, കെ.ടി.എ മുനീർ, ഹസൻ ചെറൂപ്പ, ഗഫൂർ കൊണ്ടോട്ടി, നാസർ കരുളായി എന്നിവർ സംസാരിച്ചു. 22 വർഷക്കാലമായുള്ള മാധ്യമ പ്രവർത്തനത്തിൽ സൗദിയിൽ നടന്നുവരുന്ന വികസന മുന്നേറ്റങ്ങളും പ്രവാസികൾക്കാവശ്യമായ വിവരങ്ങളും കൃത്യമായ സോഴ്‌സിൽ നിന്നും പൊതുസമൂഹത്തിലെത്തിക്കുന്നതിൽ അബ്ദുറഹ്മാൻ തുറക്കൽ നിർവഹിച്ച പങ്ക് ഏറെ പ്രശംസനീയമാണെന്ന് അംഗങ്ങൾ എടുത്തുപറഞ്ഞു.
മീഡിയ ഫോറം സഹപ്രവർത്തകർ നൽകിയ പിന്തുണക്കും സഹകരണത്തിനും ഫോറത്തിന്റെ മുൻ ജോയിന്റ് സെക്രട്ടറി കൂടിയായ അബ്ദുറഹ്മാൻ തുറക്കൽ തന്റെ മറുപടി പ്രസംഗത്തിൽ നന്ദി അറിയിച്ചു. ശറഫിയ വില്ലേജ് റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ട്രഷറർ സാബിത് സലിം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

