‘മെക് സെവൻ യോഗ ക്ലബ്’ ശറഫിയ ബ്രാഞ്ച് ഉദ്ഘാടനം
text_fieldsജിദ്ദ ശറഫിയ തലാല്‍ സ്കൂളിന് സമീപം കല്ല് പാർക്കിൽ തുടക്കം കുറിച്ച ‘മെക് സെവൻ യോഗ
ക്ലബി’ന്റെ സൗദിയിലെ രണ്ടാമത്തെ ബ്രാഞ്ച് പരിശീലനത്തിൽ സംബന്ധിച്ചവർ
ജിദ്ദ: മലപ്പുറം കൊണ്ടോട്ടി സ്വദേശിയും റിട്ട: സൈനിക ഉദ്യോഗസ്ഥനുമായ ക്യാപ്റ്റൻ സലാഹുദ്ദീൻ ചിട്ടപ്പെടുത്തിയ ‘മെക് സെവൻ യോഗ ക്ലബി’ന്റെ സൗദിയിലെ രണ്ടാമത്തെ ബ്രാഞ്ച് ജിദ്ദ ശറഫിയ തലാല്‍ സ്കൂളിന് സമീപം കല്ല് പാർക്കിൽ തുടക്കം കുറിച്ചു. ജിദ്ദ ഖാലിദ് ബിന്‍ വലീദ് ഗ്രൗണ്ടിലാണ് മെക് സെവന്റെ പ്രഥമ സൗദി യൂനിറ്റ് ആരംഭിച്ചത്. സലാഹ് കാരാടന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യ കോഓഡിനേറ്റര്‍ മുസ്തഫ മാസ്റ്റർ വേങ്ങര അധ്യക്ഷത വഹിച്ചു.
മുഖ്യപരിശീലകന്‍ അഹമ്മദ് കുറ്റൂര്‍ നേതൃത്വം നല്കി. ഡോ. അഷറഫ്, മെക് സെവൻ സൗദി കോഓഡിനേറ്റര്‍ കെ.എം.എ ലത്തീഫ് ആശംസ നേര്‍ന്നു. ദിവസവും രാവിലെ ആറിന് ആരംഭിച്ച് അര മണിക്കൂര്‍ കൊണ്ട് അവസാനിക്കുന്നവിധം ഏത് പ്രായക്കാർക്കും ചെയ്യാവുന്ന തരത്തിലാണ് പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രവേശനം സൗജന്യമെന്നും സംഘാടകർ അറിയിച്ചു. ശറഫിയ ഏരിയ പരിശീലകന് ജംഷി കാരി സ്വാഗതവും കണ്‍വീനര്‍ അഷറഫ് വരിക്കോടന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

