മെക് സെവൻ ജിദ്ദ-ഷറഫിയ്യ ടീം സ്വാതന്ത്ര്യ ദിനാഘോഷവും വാർഷികവും സംഘടിപ്പിച്ചു
text_fieldsമെക് സെവൻ ജിദ്ദ-ഷറഫിയ്യ ടീം സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
ജിദ്ദ: മെക് സെവൻ ജിദ്ദ ഷറഫിയ്യ ടീം സ്വാതന്ത്രദിനാഘോഷവും ഒന്നാം വാർഷികവും ആഘോഷിച്ചു. ജിദ്ദയിലെ ഷറഫിയ്യ തലാൽ ഇന്റർനാഷനൽ സ്കൂളിന് മുൻവശത്തുള്ള കല്ല് പാർക്കിൽ ആണ് പരിപാടി നടന്നത്. മെക് സെവൻ ഫൗണ്ടർ ഡോ. ക്യാപ്റ്റൻ സലാഹുദ്ദീൻ, ബ്രാൻഡ് അംബാസഡർ അറക്കൽ ബാവയുടെയും നിർദേശപ്രകാരം ഇന്ത്യൻ ദേശീയ പതാക സ്റ്റിക്കർ നെഞ്ചിൽ പതിച്ചായിരുന്നു എല്ലാ മെംബർമാരും പരിപാടിക്കെത്തിയത്. മെക് സെവൻ ഷറഫിയ്യ ചീഫ് ട്രെയിനർ ജംഷിബാവ കാരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മെക് സെവൻ ഇന്റർനാഷനൽ പ്രമോട്ടർ ഡോ. അബദുറഹിമാൻ പാമങ്ങാടൻ ഉദ്ഘാടനം ചെയ്തു. തലാൽ സ്കൂൾ പ്രിൻസിപ്പളും ട്രൈനറുമായ സ്വാലിഹ് മാസ്റ്റർ സ്വാതന്ത്ര ദിന സന്ദേശം നൽകി. ജിദ്ദയിലെ സാമൂഹിക പ്രവർത്തകനും പ്രമുഖ വാഗ്മിയുമായ നാസർ വെളിയങ്കോട് മുഖ്യ പ്രഭാഷണം നടത്തി. ട്രൈനർമാരായ കബീർ നീറാട്, അസ്കറലി മുണ്ടപ്പലം, ഹുസൈൻ രണ്ടത്താണി, ടി.കെ. അബദുറഹിമാൻ, അബ്ദുറഷീദ് അൻസാരി, അഷ്റഫ് വരിക്കോടൻ, അബ്ദുസമദ് തിരൂരങ്ങാടി, ജരീർ വേങ്ങര, മജീദ് കോട്ടീരി എന്നിവർ സംസാരിച്ചു. ഷറഫിയ്യ ചീഫ് കോർഡിനേറ്റർ മുജീബ് മുതുവല്ലൂർ നന്ദിപറഞ്ഞു.
വ്യായാമ പരിപാടിക്ക് ശേഷം വടം വലി, മ്യൂസിക്കൽ ബാൾ, ഷൂട്ടൗട്ട്, ഗെയിം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. അസ്ലം മറ്റത്തൂർ സ്പോൺസർ ചെയ്ത കേക്ക് കട്ടിങ്ങും പായസ വിതരണവും ബ്രേക്ക് ഫാസ്റ്റും ഉണ്ടായിരുന്നു. സബാഹ് മാസ്റ്റർ, ഇസ്ഹാഖ് പാണ്ടിക്കാട്, ശിഹാബ് വണ്ടൂർ, ഷാനവാസ് എടവണ്ണ, റിയാസ് വണ്ടൂർ, ജാഫർ മുണ്ടപ്പലം, ഫൈസൽ കുമ്മാളി, കോയ കൊണ്ടോട്ടി, സയ്യിദ് കൊയിലാണ്ടി, ടി.കെ.സി. അബദുല്ല, നാസർ പെരുവള്ളൂർ, ഫൈസൽ മൂന്നിയൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

