മെക്ക് സെവൻ ജിദ്ദ സ്വാതന്ത്ര്യദിനാഘോഷം
text_fieldsമെക്ക് സെവൻ ജിദ്ദ ഖാലിദ് ബിൻ വലീദ് ബ്രാഞ്ച് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം
ജിദ്ദ: ജി.സി.സിയിലെ ആദ്യ മെക്ക് സെവൻ ബ്രാഞ്ചായ ജിദ്ദ ഖാലിദ് ബിൻ വലീദ് ബ്രാഞ്ച് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്യാപ്റ്റൻ ആൻഡ് ഫൗണ്ടർ ഡോ. സലാഹുദ്ദീൻ, ബ്രാന്റ് അംബാസഡർ അറക്കൽ ബാവ എന്നിവരുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ ദേശീയ പതാക സ്റ്റിക്കർ നെഞ്ചിൽ ആലേഖനം ചെയ്തായിരുന്നു അംഗങ്ങൾ പതിവ് വ്യായാമത്തിന് എത്തിയത്. വ്യായാമ ശേഷം വടംവലി മത്സരം, ഷൂട്ടൗട്ട്, ബോൾ പാസിങ്, ബോട്ടിൽ വാട്ടർ ഫില്ലിങ് ഗെയിമുകൾ സംഘടിപ്പിച്ചു.
വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.മെക് സെവൻ മുതിർന്ന അംഗം അബ്ബാസ് ചെമ്പൻ തോട്ടശ്ശേരിയറ പരിപാടി ഉദ്ഘാടനം ചെയ്തു. ജിദ്ദ ചീഫ് ട്രൈനർ അഹമ്മദ് കുറ്റൂർ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ കെ.എം.എ ലത്തീഫ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അർശദ് കിനാശ്ശേരി, വിലാസ് കുറുപ്പ് പന്തളം, ഇബ്റാഹിം ശംനാട്, മുഹമ്മദ് പാലത്തിങ്ങൽ, ഹമീദ് മണലായ, കാമരാജ് ചെന്നൈ, അഹമ്മദ് ബംഗ്ലാദേശ്, ഹസ്സൻ ഇല്ലിക്കൽ, ഇബ്റാഹീം തളിപ്പറമ്പ് എന്നിവർ ആശംസകൾ നേർന്നു.
നജീബ് പടിക്കൽ സ്വാഗതവും ഷിഹാബ് കിഴക്കുംപറമ്പ് നന്ദിയും പറഞ്ഞു. ഷഫീഖ് പാലക്കാട്, സമീർ എയർ വിങ്സ്, സി.ടി ഗഫൂർ വേങ്ങര, ജാവിദ് നിലമ്പൂർ, അൻസാർ ഫാൽക്കൺ, സലാം ആലപ്പുഴ, നൗഷാദ് വണ്ടൂർ, ഉസ്മാൻ ചാവക്കാട്, ലക്മിൽ ദുറാ, ആലുങ്ങൽ ചെറിയ മുഹമ്മദ്, ഷരീഫ് തിരൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

