‘മെക് 7’ 100ാം ദിനം ആഘോഷിച്ചു
text_fieldsമെക് 7 ശുമൈസി ബ്രാഞ്ച് 100ാം ദിനാഘോഷം
റിയാദ്: മെക് 7 ശുമൈസി ബ്രാഞ്ച് 100ാം ദിനാഘോഷവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.
ശുമൈസി പാർക്കിൽനടന്ന പൊതുപരിപാടിയിൽ ബ്രാഞ്ച് ചീഫ് കോഓഡിനേറ്റർ കണ്ണപ്പൻതൊടി ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. റിയാദ് ചീഫ് കോഓഡിനേറ്റർ ഷുക്കൂർ വലിയോറ ഉദ്ഘാടനം ചെയ്തു.
ജബ്ബാർ തിരൂരങ്ങാടി, ഇസ്മാഈൽ, അഫ്സൽ വള്ളിക്കുന്ന്, രജിത്, അബ്ദു പരപ്പനങ്ങാടി, പി.ടി.എ. കാദർ, ഗഫൂർ അരിമ്പ്രത്തോടി, അബ്ദുറഹ്മാൻ ശുമൈസി എന്നിവർ സംസാരിച്ചു.
അബ്ദുൽ കരീം പൂവഞ്ചേരി, അഖിനാസ് കരുനാഗപ്പള്ളി, അതുൽ കൃഷ്ണ ശുമൈസി, ബദർ ശുമൈസി, ഹബീബ് ശുമൈസി, ഷമീർ ശുമൈസി, സയീദ് ശുമൈസി, മദനി ജിബാല, യഹിയ, അബ്ദുല്ല, ജുനൈദ്, സിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചീഫ് കോഓഡിനേറ്റർ സിദ്ദീഖ് കല്ലുപറമ്പൻ സ്വാഗതവും ഹംസ കട്ടുപ്പാറ നന്ദിയും പറഞ്ഞു.

