സൗദി സ്ഥാപകദിനം മെക് 7 ആഘോഷിച്ചു
text_fieldsമെക് 7 സൗദി സെൻട്രൽ കമ്മിറ്റി സൗദി സ്ഥാപകദിനം ആഘോഷിച്ചപ്പോൾ
റിയാദ്: സൗദി സ്ഥാപകദിനം മെക് 7 സൗദി സെൻട്രൽ കമ്മിറ്റി റിയാദിലെ മലസ് കിങ് അബ്ദുല്ല പാർക്കിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മെക് സെവൻ വ്യായാമങ്ങൾ ചെയ്തതിനുശേഷം സൗദി പതാകയേന്തി മലസ് തെരുവിലൂടെ വർണാഭമായ ബലൂൺ പറത്തിയും സൗദി ദേശീയഗാനം ആലപിച്ചും റാലി നടത്തിയത് ആകർഷകമായി. കാഴ്ചക്കാരായ വിവിധ രാജ്യക്കാർ ആശംസകൾ അർപ്പിച്ചു. ശേഷം നടന്ന ചടങ്ങിൽ സൗദി സ്ഥാപകദിനത്തിന്റെ ചരിത്രം മുഖ്യ പരിശീലകനായ ഷുക്കൂർ പൂക്കയിൽ വിവരിച്ചു.
മെക് 7 റിയാദ് ചീഫ് കോഓഡിനേറ്ററും ലാഫ്റ്റര്‍ തെറാപ്പിസ്റ്റുമായ സ്റ്റാൻലി ജോസിന്റെ ചിരിയോ ചിരി പരിപാടിയും മറ്റ് വ്യായാമ മുറകളും വളരെ ആവേശത്തോടെ സദസ് ഏറ്റെടുത്തു. വനിത അംഗങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തം ആഘോഷങ്ങൾക്ക് നിറം നൽകി. അഖിനാസ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സ്വാദിഷ്ടമായ പ്രാതലും പായസവും വിതരണംചെയ്തു.
അബ്ദുൽ റസാഖ് കൊടുവള്ളി, അബ്ദു പരപ്പനങ്ങാടി, ബഷീർ കട്ടുപ്പാറ, സഈദ് കല്ലായി, ഷറഫുദ്ദീൻ, പി.ടി.എ. ഖാദർ കൊടുവള്ളി, ഇസ്മാഈൽ കണ്ണൂർ, വിനോദ് കൃഷ്ണ, അൻസാരി വാഴക്കാട് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

