‘മെക് 7’ വ്യായാമ കൂട്ടായ്മക്ക് ദമ്മാമിലും തുടക്കം
text_fields‘മെക് 7’ വ്യായായ്മ കൂട്ടായ്മയുടെ ഉദ്ഘാടനം ഹമീദ് കൊണ്ടോട്ടി പരിശീലകൻ അഷ്റഫ് കൊണ്ടോട്ടിക്ക് ടീഷർട്ട് കൈമാറി
നിർവഹിക്കുന്നു
ദമ്മാം: പ്രവാസത്തിലെ തിരക്കുപിടിച്ച ഓട്ടങ്ങൾക്കിടയിൽ ആരോഗ്യ സംരക്ഷണം മറന്നുപോകുന്നവർക്ക് ലളിതവും പ്രയോജനകരവുമായ വ്യായാമ മുറകളിലൂടെ പുതിയ ജീവിത ശൈലി സമ്മാനിക്കുന്ന ‘മെക് 7’-ന് ദമ്മാമിലും തുടക്കം. ‘കൊണ്ടോട്ടിയൻസിന്റെ നേതൃത്വത്തിൽ നാട്ടിൽ ആരംഭിച്ച ‘മെക് 7’ ഇന്ന് വിവിധ ദേശങ്ങളിൽ ആരോഗ്യസംരക്ഷകരുടെ സൗഹൃദ കൂട്ടായ്മയായി മാറിക്കഴിഞ്ഞു.
ശനിയാഴ്ച രാവിലെ കൂജ പാർക്കിന് സമീപമുള്ള പാർക്കിൽ നടന്ന സംഗമത്തിൽ കൊണ്ടോട്ടിയൻസ് ഉപദേശക സമിതി ചെയർമാൻ ഹമീദ് കൊണ്ടോട്ടി പരിശീലകൻ അഷ്റഫ് കൊണ്ടോട്ടിക്ക് ടീഷർട്ട് കെമാറി ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് ആലിക്കുട്ടി ഓലവട്ടൂർ, കബീർ കൊണ്ടോട്ടി, റിയാസ്, സാജിദ് ആറാട്ടുപുഴ, ഹനീഫ പെരിൻജീരി എന്നിവർ സംസാരിച്ചു. മൊയ്ദീൻ കുട്ടി, അബ്ദുറഹ്മാൻ, അബ്ദുൽ മജീദ്, റാഷിക്, അബൂബക്കർ, ശിഹാബ്, വലീദ്, ഇബ്രാഹിം സാബു, ഫൈസൽ, ഷമീർ, സാജൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

