Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​മ​ദാ​നി​ൽ റെ​ക്കോ​ഡ്...

റ​മ​ദാ​നി​ൽ റെ​ക്കോ​ഡ് നേ​ട്ട​വു​മാ​യി മ​ക്ക ഷ​ട്ടി​ൽ ബ​സ് സ​ർ​വി​സ്; 6.4 കോ​ടി യാ​ത്ര​ക്കാ​ർ

text_fields
bookmark_border
റ​മ​ദാ​നി​ൽ റെ​ക്കോ​ഡ് നേ​ട്ട​വു​മാ​യി മ​ക്ക ഷ​ട്ടി​ൽ ബ​സ് സ​ർ​വി​സ്; 6.4 കോ​ടി യാ​ത്ര​ക്കാ​ർ
cancel
camera_alt

മ​ക്ക ഷ​ട്ടി​ൽ ബ​സ്

മ​ക്ക: റ​മ​ദാ​ൻ മാ​സ​ത്തി​ൽ മ​സ്ജി​ദു​ൽ ഹ​റാ​മി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക​ൾ​ക്കാ​യി ഷ​ട്ടി​ൽ ബ​സ് സ​ർ​വി​സി​നെ ആ​ശ്ര​യി​ച്ച​ത് 6.4 കോ​ടി​യ​ല​ധി​കം യാ​ത്ര​ക്കാ​ർ. ഈ ​കാ​ല​യ​ള​വി​ൽ ആ​കെ 15 ല​ക്ഷം ട്രി​പ്പു​ക​ൾ ഷ​ട്ടി​ൽ ബ​സു​ക​ൾ ന​ട​ത്തി​യ​താ​യി മ​ക്ക, മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​ൻ അ​റി​യി​ച്ചു.

ജ​ന​റ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് സെൻറ​റി​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​െൻറ മി​ക​ച്ച കാ​ര്യ​ക്ഷ​മ​ത​യാ​ണ് ഇ​ത്ര​യും വ​ലി​യ നേ​ട്ടം കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വി​വി​ധ ഗ​വ​ൺ​മെൻറ്​ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള കൃ​ത്യ​മാ​യ ഏ​കോ​പി​ത പ്ര​വ​ർ​ത്ത​ന​മാ​ണ് റ​മ​ദാ​നി​ലെ സ​ന്ദ​ർ​ശ​ക ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് റോ​യ​ൽ ക​മീ​ഷ​ൻ സി.​ഇ.​ഒ എ​ൻ​ജി. സ്വാ​ലി​ഹ് ബി​ൻ ഇ​ബ്രാ​ഹിം അ​ൽ​റ​ഷീ​ദ് പ​റ​ഞ്ഞു. മ​ക്ക ബ​സു​ക​ളും മ​ക്ക ടാ​ക്സി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​നു​ള്ളി​ലെ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഹ​റം ഉ​ൾ​പ്പെ​ടു​ന്ന മ​ധ്യ​മേ​ഖ​ല​യി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നും വ​ലി​യ രീ​തി​യി​ൽ സ​ഹാ​യ​ക​മാ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanmeccabus servicepilgrims
News Summary - Mecca shuttle bus service hits record during Ramadan; 64 million pilgrims
Next Story